ഇന്ത്യയിലെ 10 ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകൾ | Life Time Free Credit Cards
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ എളുപ്പവും കൂടുതൽ സുരക്ഷിതവും ആണ്. കൂടാതെ ഓരോ തവണ ഉപയോഗിക്കുമ്പോഴും റിവാർഡുകളും ലഭിക്കുന്നു .ഇതു തന്നെയാണ് ഇവയെ കൂടുതൽ ജനപ്രീയമാക്കുന്നതും. സാധാരണ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ അതിനു ജോയിനിംഗ് ഫീസും വാർഷിക ഫീസും നൽകേണ്ടതുണ്ട്. എന്നാൽ ലൈഫ് ടൈം ഫ്രീയായി ലഭിക്കുന്ന ക്രെഡിറ്റ് കാർഡുകളും ഉണ്ട്. ജോയിനിംഗ് ഫീസോ വാർഷിക ഫീസോ നൽകേണ്ടാത്ത ക്രെഡിറ്റ് കാർഡുകളെ ആണ് ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡുകൾ എന്ന് പറയുന്നത്. ഇങ്ങനെ ഇന്ത്യയിൽ സൌജന്യമായി ലഭിക്കുന്ന പത്ത് ക്രെഡിറ്റ് കാർഡുകൾ ഏതൊക്കയാണെന്ന് നോക്കാം.
1. ഐസിഐസിഐ ആമസോൺ പേ ക്രെഡിറ്റ് കാർഡ്
ഐസിഐസിഐ ബാങ്കും ആമസോൺ പേയും ചേർന്ന് പുറത്തിറക്കിയ ക്രെഡിറ്റ് കാർഡാണ് ഐസിഐസിഐ ആമസോൺ പേ ക്രെഡിറ്റ് കാർഡ്. ഇത് ലൈഫ് ടൈം സൌജന്യമായി ലഭിക്കുന്ന ഒരു ക്രെഡിറ്റ് കാർഡാണ്. ഈ കാർഡ് ലഭിക്കുന്നതിന് ജോയിനിംഗ് ഫീസോ പുതുക്കുന്നതിനുള്ള ഫീസോ നൽകേണ്ടതില്ല. ഓൺലൈൻ ഷോപ്പിംഗിനു ഈ കാർഡ് വളരെ അനുയോജ്യമാണ്. കൂടാതെ ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്കുമുണ്ട്.
2. ഐഡിഎഫ്സി ഫസ്റ്റ് മിലേനിയ ക്രെഡിറ്റ് കാർഡ്
ഐഡിഎഫ്സി ബാങ്ക് പുറത്തിറക്കിയ ക്രെഡിറ്റ് കാർഡാണ് ഐഡിഎഫ്സി ഫസ്റ്റ് മിലേനിയ ക്രെഡിറ്റ് കാർഡ്. ഇതും ലൈഫ് ടൈം സൌജന്യമായി ലഭിക്കുന്ന കാർഡാണ്. 20,000 രൂപയ്ക്ക് മുകളിൽ നടത്തുന്ന ഓരോ ഇടപാടുകൾക്കും 2.5 ശതമാനം റിവാർഡും ലഭിക്കും എന്നതാണ് ഈ കാർഡിൻറ്റെ പ്രത്യേകത.
3. ഐഡിഎഫ്സി വൺ കാർഡ്
എഫ്പിഎൽ ടെക്നോളജീസും ഐഡിഎഫ്സി ബാങ്കും ചേർന്ന് പുറത്തിറക്കിയ മെറ്റൽ കാർഡാണ് ഐഡിഎഫ്സി വൺ കാർഡ്. സ്ഥിര വരുമാനവും 18 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തിക്കൾക്ക് കാർഡ് ലഭിക്കും.
4. എച്ച്എസ്ബിസി വിസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്.
ട്രാവൽ, ഡൈനിംഗ്, ഓൺലൈൻ ഷോപ്പിംഗ് എന്നിവയ്ക്കാണു ഈ കാർഡ് ഏറ്റവും അനുയോജ്യം. 4 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനമുള്ള 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് കാർഡിന് അപേക്ഷിക്കാം. കാർഡ് ലഭിച്ച് 60 ദിവസത്തിനകം നടത്തുന്ന എല്ലാ ഇടപാടുകൾക്കും 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. കൂടാതെ 4 ലക്ഷം രൂപയ്ക്കും 10 ലക്ഷം രൂപയ്ക്കും ഇടയിൽ ചിലവഴിക്കുമ്പോൾ 5 റിവാർഡ് പോയിൻറ്റുകൾ ലഭിക്കും. ഒരു വർഷത്തേക്ക് ഡൈനിംഗ്, ഹോട്ടൽ ബുക്കിംഗ് എന്നിവയ്ക്ക് ഉപയോഗിക്കുമ്പോൾ 3 റിവാർഡ് പോയിൻറ്റ്സും ലഭിക്കും.
5. കൊടക് ഫോർച്യൂൺ ഗോൾഡ് കാർഡ്
3 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ള 21 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ കാർഡിന് അപേക്ഷിക്കാവുന്നത്. ബിസിനസ്സുകാർക്ക് മാത്രമേ ഈ കാർഡ് ലഭിക്കുകയുള്ളൂ. പണം എടിഎം വഴി പിൻവലിക്കുന്നതിന് പലിശ നൽകേണ്ടതില്ല എന്നതാണ് ഈ കാർഡിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. ക്രെഡിറ്റ് ലിമിറ്റിൻറ്റെ 50 ശതമാനം വരെ നിങ്ങൾക്ക് ഇങ്ങനെ പിൻവലിക്കാവുന്നതാണ്.
6. ബാങ്ക് ഓഫ് ബറോഡ പ്രൈം ക്രെഡിറ്റ് കാർഡ്
ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയ കാർഡാണ് ബാങ്ക് ഓഫ് ബറോഡ പ്രൈം ക്രെഡിറ്റ് കാർഡ്. നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിത്തിന്റെ പുറത്താണ് ഈ ക്രെഡിറ്റ് കാർഡ് നൽകുന്നത്. മിനിമം ഡിപ്പോസിറ്റ് 15,000 രൂപയാണ്. ഈ കാർഡ് ഉപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകൾക്കും 1 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും.
7. കൊടക് 811 # ഡ്രീം ഡിഫറൻറ്റ് ക്രെഡിറ്റ് കാർഡ്
പണം പിൻവലിക്കുന്നതിന് പലിശ നൽകേണ്ടതില്ല, എല്ലാ പർച്ചേസുകൾക്കും റിവാർഡ് പോയിൻറ്റ് എന്നിവയാണ് ഈ കാർഡിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. ഫിക്സിഡ് ഡിപ്പോസിറ്റിട്ടാൽ ആണ് ഈ ക്രെഡിറ്റ് കാർഡ് നൽകുന്നത്. മിനിമം ഡിപ്പോസിറ്റ് 15,000 രൂപയാണ്. ഡിപ്പോസിറ്റിൻറ്റെ 80 ശതമാനം ആണ് നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ്.
8. ഇൻഡസ്ഇൻഡ് ബാങ്ക് പ്ലാറ്റിനം ഓറ എഡ്ജ് ക്രെഡിറ്റ് കാർഡ്
ഉയർന്ന ക്രെഡിറ്റ് ലിമിറ്റ് ആണ് ഈ കാർഡിൻറ്റെ ഏറ്റവും വലിയ പ്രത്യേകത. സ്ഥിര വരുമാനമുള്ള 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് കാർഡ് നൽകുന്നത്.
9. ആക്സിസ് ബാങ്ക് ഇൻസ്റ്റ ഈസി ക്രെഡിറ്റ് കാർഡ്
മിനിമം 20,000 രൂപ മുതൽ ഫിക്സിഡ് ഡിപ്പോസിറ്റ് ഇടുന്നവർക്ക് ആണ് ഈ കാർഡ് നൽകുന്നത്. ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർക്കാണ് ഈ കാർഡ് കൂടുതൽ അനുയോജ്യം. 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കാർഡിന് അപേക്ഷിക്കാം.
10. എസ്ബിഐ കാർഡ് ഉന്നതി
ഫിക്സിഡ് ഡിപ്പോസിറ്റിനു എതിരെ നൽകുന്ന മറ്റൊരു കാർഡാണ് ഇത്. മിനിമം ഡിപ്പോസിറ്റ് 25,000 രൂപയാണ്. കാർഡ് ലഭിച്ച് ആദ്യത്തെ നാലു വർഷം മാത്രമേ നിങ്ങൾക്ക് വാർഷിക ഫീസ് തിരികെ ലഭിക്കുകയുള്ളൂ.
NB :ഓരോ കാർഡിന്റെയും ചെറിയ ഒരു ഫീച്ചർ മാത്രമാണ് എഴുതിയിരിക്കുന്നത്.ഇത് കൂടാതെ എല്ലാ കാർഡുകൾക്കും പലിശ ഉൾപ്പടെ വിവിധ ചാർജുകൾ ഉണ്ട് .അവ പരിശോധിച്ച് മനസ്സിലാക്കുക
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്