മ്യൂച്ചൽ ഫണ്ട് ,സ്റ്റോക്കുകൾ എന്നിവ ഉപയോഗിച്ച് വായ്പ എടുക്കാം
ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎം മണിയിലൂടെ ഇനി വായ്പ ലഭിക്കും. ഓഹരി ,മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലാണ് വായ്പ ലഭിക്കുക. 2017 സെപ്റ്റംബറിൽ അവതരിപ്പിച്ച മ്യൂച്ചൽ ഫണ്ട് പ്ലാറ്റ്ഫോമിലൂടെ ഈ വർഷം ഫെബ്രുവരിയിൽ 5000 കോടിയോളം നിക്ഷേപം നേടുവാൻ പേടിഎം മണിക്ക് സാധിച്ചു . നേരിട്ടുള്ള സ്റ്റോക്ക് ട്രേഡിങ്ങും 2020 സെപ്റ്റംബറിൽ ആരംഭിച്ചിരുന്നു.
ഈ വർഷം ശരാശരി എസ്‌ഐപി തുകയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. അതിൽ കൂടുതലും പരിചയസമ്പന്നരായ ആളുകളാണ്. നിക്ഷേപകർ തങ്ങളുടെ വിഹിതത്തിൽ നിന്നും സ്റ്റോക്ക് ട്രേഡിങ് ലേക്ക് പണം കൈമാറുന്നുഎന്ന പ്രവണത കണ്ടു വന്നതോടെയാണ് ഇങ്ങനെയൊരു പദ്ധതിക്ക് തീരുമാനമെടുത്തതെന്ന് പേറ്റിഎം മണിയുടെ സിഇഒ ആയ വരുൺ ശ്രീധർ ‘ദി മിന്റ്’നു നൽകിയ ആഭിമുഖത്തിൽ പറഞ്ഞു.
ഉപഭോക്താക്കളുടെ ഹ്രസ്വകാല ചെലവുകളും അപ്രതീക്ഷിത ചെലവുകളും എന്നീ ആവശ്യങ്ങൾക്ക് പണം നൽകുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. പേടിഎം മണിയുടെ എതിരാളികളായ കുവേര ജൂണിൽ മ്യൂച്വൽ ഫണ്ടുകളിൽ വായ്പ നൽകാൻ ആരംഭിച്ചിരുന്നു.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്