BANKING

ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ 30 ലക്ഷം വരെ ഭവന വായ്പ നൽകുന്ന 15 ബാങ്കുകൾ

Advertisement

സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം നിറവേറ്റുന്നതിന് വേണ്ടി ഭവന വായ്പകളെടുക്കുന്നവരാണ് നാം എല്ലാവരും. ഇപ്പോൾ കുറഞ്ഞ പലിശ നിരക്കിലും ഭവന വായ്പകൾ ലഭിക്കും. സർക്കാർ ബാങ്കുകൾക്ക് പുറമേ സ്വകാര്യ ബാങ്കുകളും കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പകൾ നൽകുന്നുണ്ട്. 30 ലക്ഷം രൂപയിൽ താഴെയുള്ള ഭവന വായ്പകളാണ് കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുന്നത്. ഒരു വർഷത്തിലേറയായി ആർബിഐ റിപ്പോ നിരക്ക് 4 ശതമാനത്തിൽ നിന്ന് കൂട്ടാത്തതാണ് ഭവന വായ്പകളുടെ പലിശ നിരക്ക് കുറയാൻ കാരണമായത്.

ഭവന വായ്പയ്ക്ക് പ്രതിവർഷം 7 ശതമാനത്തിലും കുറവ് പലിശ വാങ്ങുന്ന 15 ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ബാങ്ക് പലിശ നിരക്ക്
കൊടക് മഹീന്ദ്ര ബാങ്ക് 6.65 – 7.30
പഞ്ചാബ് & സിന്ദ് ബാങ്ക് 6.65 – 7.35
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 6.70 – 7.15
ഐസിഐസിഐ ബാങ്ക് 6.75 – 7.30
എച്ച്ഡിഎഫ്സി ബാങ്ക് 6.75 – 7.50
ബാങ്ക് ഓഫ് ബറോഡ 6.75 – 8.35
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 6.80 – 7.35
പഞ്ചാബ് നാഷണൽ ബാങ്ക് 6.80 – 7.60
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 6.85 – 7.30
ബാങ്ക് ഓഫ് ഇന്ത്യ 6.85 – 8.35
ഐഡിബിഐ ബാങ്ക് 6.85 – 10.05
യുസിഒ ബാങ്ക് 6.90 – 7.25
ബാങ്ക് ഓഫ് മഹാരാഷ്ട്ര 6.90 – 8.40
ആക്സിസ് ബാങ്ക് 6.90 – 8.55
കാനറ ബാങ്ക് 6.90 – 8.90

NB : ബാങ്കുകൾ ഓഫർ ചെയ്യുന്ന കുറഞ്ഞ പലിശ നിരക്കാണിത്.ഉയർന്ന ക്രെഡിറ്റ് സ്കോർ ഉൾപ്പടെ എലിജിബിൾ ആയിട്ടുള്ളവർക്ക് ആവും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുക 

ഭവന വായ്പയ്ക്ക് അപേക്ഷിക്കുമ്പേൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം

1. യോഗ്യത

വരുമാനത്തിൻറ്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഭവന വായ്പകൾ നൽകുന്നത്. നിങ്ങളുടെ ജോലി, പ്രായം, ജോലി സ്ഥാപനം, സാമ്പത്തിക ബാധ്യതകൾ എന്നിവ കൂടി പരിഗണിച്ചായിരിക്കും ബാങ്കുകൾ നിങ്ങൾക്ക് വായ്പ നൽകുന്നത്. അതുക്കൊണ്ട് തന്നെ വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ ബാങ്കിൻറ്റെ യോഗ്യത മാനദണ്ഡങ്ങൾ കൂടി പരിശോധിക്കണം.

2. ക്രെഡിറ്റ് സ്കോർ

ഒരാളുടെ ക്രെഡിറ്റ് പ്രൊഫൈൽ വിലയിരുത്തിയ ശേഷം മാത്രമേ ബാങ്കുകൾ ഭവന വായ്പകൾ നൽകൂ. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വായ്പകൾ ലഭിക്കാൻ എളുപ്പമാണ്. അതുക്കൊണ്ട് വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് പ്രൊഫൈൽ ശരിയായി വിലയിരുത്തേണ്ടതാണ്.

3. കാലാവധി

വായ്പകൾ എടുക്കുമ്പോൾ അവയുടെ കാലാവധിയും ശരിയായി അന്വേഷിച്ച് മനസ്സിലാക്കിയിരിക്കണം. കാലാവധിക്ക് മുമ്പേ തന്നെ വായ്പകൾ കൃത്യമായി അടച്ച് തീർക്കേണ്ടതുമാണ്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിലനിർത്തുകയും ലേറ്റ് ഫീ പോലുള്ള അധിക ചാർജുകൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

4. പലിശ നിരക്ക്

ഭവന വായ്പകൾക്ക് കുറഞ്ഞ പലിശ ഈടാക്കുന്ന ബാങ്കുകളിൽ നിന്ന് തന്നെ വായ്പകൾ എടുക്കാൻ ശ്രദ്ധിക്കുക. 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെങ്കിലും നിങ്ങൾക്ക് ആവശ്യമായ തുക മാത്രം വായ്പ എടുക്കേണ്ടതാണ്. കൂടാതെ കൃത്യമായി വായ്പകൾ തിരിച്ചടയ്ക്കുക ഇത് കൂട്ടുപലിശ പോലുള്ള അധിക ചിലവുകൾ ഒഴിവാക്കാൻ സഹായിക്കും.

5. തിരിച്ചടവ് ശേഷി

വായ്പകൾ എടുക്കുമ്പോൾ നിങ്ങളുടെ തിരിച്ചടവ് ശേഷി കൂടി പരിഗണിക്കണം. എങ്കിൽ മാത്രമേ അവ കൃത്യമായി തിരിച്ചടയ്ക്കാൻ സാധിക്കൂ. ഓട്ടോ പേ തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്നത് കൃത്യമായി വായ്പകൾ അടച്ച് തീർക്കാൻ സഹായകമാകും.വായ്പകൾ എപ്പോഴും സാമ്പത്തിക പ്രശ്നങ്ങളെ എളുപ്പത്തിൽ നേരിടാൻ സഹായിക്കും. എന്നാൽ അവയെ ശരിയായ രീതിയിൽ സമീപിച്ചില്ലെങ്കിൽ അത് സാമ്പത്തിക പ്രശ്നങ്ങൾ കൂട്ടാൻ കാരണമാകും. ഭവന വായ്പകൾ എടുക്കുമ്പോൾ നിങ്ങൾക്ക് ലഭ്യമായിരിക്കുന്ന ഓപ്ഷനുകൾ താരതമ്യം ചെയ്ത് ഏറ്റവും ഉചിതമായത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

Advertisement