ഒരു വാഹനം സ്വന്തമാക്കാൻ കാർ ലോൺ എടുക്കുന്നവരാണ് മിക്കവരും. കൊവിഡ് പ്രതിസന്ധി രാജ്യത്തെ വാഹന വിപണിയെയും ബാധിച്ചിട്ടുണ്ട്. എന്നാൽ വാഹന വായ്പയുടെ പലിശ നിരക്കിൽ ഇപ്പോഴും മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. വായ്പയുടെ പലിശ നിരക്ക് ഓരോ ബാങ്കിലും വ്യത്യസ്തമാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു ബാങ്കിൽ നിന്ന് വായ്പ എടുക്കാതെ കുറഞ്ഞ പലിശ നിരക്കിൽ കാർ വായ്പകൾ നൽകുന്ന ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുക. വാഹനത്തിൻറ്റെ വിലയുടെ 80 ശതമാനം മുതൽ 90 ശതമാനം വരെയാണ് ബാങ്കുകൾ വായ്പ നൽകുന്നത്. എന്നാൽ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയുടെ 100 ശതമാനവും വായ്പ നൽകുന്ന ബാങ്കുകളും ഉണ്ട്. ഏഴു വർഷം വരെയാണ് വായ്പയുടെ കാലാവധി. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ കാർ ലോണുകൾ നൽകുന്ന ബാങ്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.
ബാങ്ക് | പലിശ നിരക്ക് |
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് | 7 % |
സെൻട്രൽ ബാങ്ക് | 7.25 % |
ബാങ്ക് ഓഫ് ബറോഡ | 7.25 % |
കാനറ ബാങ്ക് | 7.30 % |
പഞ്ചാബ് നാഷണൽ ബാങ്ക് | 7.30 % |
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ | 7.40 % |
ബാങ്ക് ഓഫ് ഇന്ത്യ | 7.45 % |
ബാങ്ക് ഓഫ് മഹാരാഷ്ട്ര | 7.50 % |
ഐഡിബിഐ ബാങ്ക് | 7.50 % |
ഇന്ത്യൻ ഓവർസീസ് ബാങ്ക് | 7.55 % |
ഏറ്റവും കുറഞ്ഞ പലിശയിൽ കാർ ലോൺ നൽകുന്നത് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ആണ്. 10 ലക്ഷം രൂപയുടെ വായ്പയ്ക്ക് 7 ശതമാനം പലിശ നിരക്കിലാണ് ബാങ്ക് വായ്പ നൽകുന്നത്. 7 വർഷമാണ് വായ്പയുടെ കാലാവധി. സെൻട്രൽ ബാങ്കും ബാങ്ക് ഓഫ് ബറോഡയും 7.25 ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. എന്നാൽ കാനറ ബാങ്കിലും പഞ്ചാബ് നാഷണൽ ബാങ്കിലും 7.30 ശതമാനം ആണ് പലിശ നിരക്ക്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 7.40 ശതമാനം പലിശ നിരക്കിലാണ് കാർ വായ്പകൾ നൽകുന്നത്. ബാങ്ക് ഓഫ് ഇന്ത്യ 7.45 ശതമാനമാണ് വായ്പകൾക്ക് ഈടാക്കുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഐഡിബിഐ ബാങ്കും 7.50 ശതമാനം നിരക്കിലാണ് വായ്പകൾ നൽകുന്നത്. 7.55 ശതമാനമാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ പലിശ നിരക്ക്.
അപേക്ഷകൻറ്റെ ക്രെഡിറ്റ് സ്കോറും പലിശ നിരക്കുമായും ബന്ധമുണ്ട്. നല്ല ക്രെഡിറ്റ് സ്കോറുള്ള വ്യക്തികൾക്ക് ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകും. ചില ബാങ്കുകൾ അവരുടെ നിലവിലുള്ള ഉപഭോക്താകൾക്കും കുറഞ്ഞ നിരക്കിൽ വായ്പ നൽകാറുണ്ട്. അതുകൊണ്ട് നിങ്ങളുടെ സാമ്പത്തിക ആവശ്യത്തിന് അനുസൃതമായി, വായ്പ ഓഫറുകൾ താരതമ്യം ചെയ്ത് ശരിയായ ബാങ്ക് തിരഞ്ഞെടുക്കുക.