Categories: TIPS

നവംബർ ഒന്ന് മുതൽ ഗ്യാസ് വിതരണത്തിൽ മാറ്റങ്ങൾ | നിങ്ങൾ ചെയ്യേണ്ടത്

Advertisement

നവംബർ ഒന്ന് മുതൽ ഗ്യാസ് വിതരണത്തിൽ മാറ്റങ്ങൾ.ഗ്യാസ് സിലിണ്ടർ വീട്ടിൽ കൊണ്ട് വരുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഓതന്റിക്കേഷന്‍ കോഡ് നൽകിയാൽ മാത്രമേ സിലിണ്ടർ ഡെലിവറി ചെയ്യുകയുള്ളൂ .ഡെലിവറി ഓതന്റിക്കേഷന്‍ കോഡ്(ഡിഎസി) എന്നതാണ്‌ പുതിയ സംവിധാനം.ഗ്യാസ് വിതരണത്തിലെ തട്ടിപ്പ് ഒഴിവാക്കി ശരിയായ കസ്റ്റമേഴ്‌സിനെ കൈകളിലേക്ക് തന്നെ സിലിണ്ടർ എത്തിക്കുക ആണ് ലക്ഷ്യം. വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതക വിതരണത്തിന് ഡെലിവറി കോഡ് സംവിധാനം ബാധകമില്ല. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ ഡെലിവറിക്ക് ആണ് പുതിയ സംവിധാനം.ആദ്യം പദ്ധതി 100 നഗരങ്ങളിലാണ് നടപ്പാക്കുന്നത്. ജയ്പൂരില്‍ പദ്ധതിക്ക് തുടക്കം കുറിച്ചു.

നിങ്ങൾ ചെയ്യേണ്ടത്

  • നിങ്ങളുടെ ഗ്യാസ് ഏജൻസിയിൽ നിങ്ങളുടെ മൊബൈൽ നമ്പറും ,ഏറ്റവും പുതിയ അഡ്ഡ്രസ്സും അപ്‌ഡേറ്റ് ചെയ്യുക
  • സിലിണ്ടർ ബുക്ക് ചെയ്തു കഴിഞ്ഞാൽ ഡെലിവെറിക്ക് മുൻപ് തന്നെ നിങ്ങൾ രെജിസ്റ്റർ ചെയ്ത നമ്പറിലേക്ക് ഡെലിവറി ഓതന്റിക്കേഷന്‍ കോഡ്(ഡിഎസി) ലഭിക്കും
  • സിലിണ്ടർ ഡെലിവറി ചെയ്യുമ്പോൾ ഈ ഡെലിവറി ഓതന്റിക്കേഷന്‍ കോഡ്(ഡിഎസി) നൽകണംഎന്നാൽ മാത്രമേ സിലിണ്ടർ ഡെലിവറി ചെയ്യുകയുള്ളൂ
Advertisement