രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില ഉയർത്തി.പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ.കഴിഞ്ഞ മൂന്നുമാസം തുടർച്ചയായി വില താഴ്ന്നതിനു ശേഷം ആണ് ഇപ്പോൾ വില ഉയർന്നത്.ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ മാറ്റുവാൻ തുടങ്ങി പ്രവർത്തനങ്ങൾ സാധാരണ
നിലയിലേക്ക് വരുവാൻ തുടങ്ങിയതോടെ ആണ് വില ഉയർന്നത്.അന്താരാഷ്ട്ര വിപണിയിൽ എൽപിജി യുടെ വില ഉയർന്നതോടെ ഇന്ത്യൻ വിപണിയിലും അത് പ്രതിഫലിക്കുകയായിരുന്നു.ഡല്‍ഹി വിപണിയില്‍ സിലിണ്ടറിന് 11.50 രൂപ വർധിച്ചു. കോഴിക്കോട് 588 രൂപയില്‍നിന്ന് 599.50 രൂപയായി ഉയർന്നു.
Advertisement
എല്ലാ മാസത്തിന്റെയും തുടക്കത്തിൽ ആണ് എൽപിജി യുടെ വില പുനർ നിർണയിക്കുന്നത്.വിവിധ നഗരങ്ങളിലെ പുതുക്കിയ വില വിവരം നോക്കാം.
ഡല്‍ഹി-593
കൊല്‍ക്കത്ത-616
മുംബൈ-590.50
ചെന്നൈ-606.50
കോഴിക്കോട്-599.50

ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്