ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധിയും മൂലം വലയുന്ന ജനങ്ങൾക്ക് ചെറിയ ആശ്വാസം ഏകി പാചക വാതക വില കുറച്ചു.ഗാർഹിക സിലിണ്ടറിന് 62 രൂപ 50 പൈസയും വാണിജ്യ സിലിണ്ടറിന് 92 രൂപ 50 പൈസയുമാണ് കുറഞ്ഞത്. ഇതോടെ ഗാർഹിക സിലിണ്ടറിന് 734.50 രൂപയും വാണിജ്യ സിലിണ്ടറിന് 1274 രൂപ 50 പൈസയുമായി മാറി.പുതിയ വില ഇന്ന് മുതൽ നിലവിൽ വന്നു.
കഴിഞ്ഞ മാസം സബ്‌സിഡി ഇല്ലാത്ത പാചക വാതക സിലിണ്ടറിന് 50 രൂപ കുറഞ്ഞിരുന്നു.അന്താരാഷ്‌ട്ര വിപണിയിൽ വില കുറയുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ മാർക്കറ്റിലും പ്രകടമാക്കുന്നത്.ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനു പിന്നാലെ ആളുകൾ കൂടുതൽ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഒരു പ്രവണത ഉണ്ടായി.എന്നാൽ രാജ്യത്തെ എല്ലാ പ്ലാന്റുകളും പ്രവർത്തനക്ഷമം ആണെന്നും പാചക വാതക സിലിണ്ടറിന് ക്ഷാമം ഉണ്ടാകില്ല എന്നുമാണ് IOC വ്യക്തമാക്കിയയത്.
ഫെബ്രുവരിയിൽ ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിന്റെ പിറ്റേ ദിവസം പാചക വാതക സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 146 രൂപ ഉയർന്നിരുന്നു.ഇതിനെതിരെ വലിയ പ്രതിക്ഷേധം ഉയർന്നിരുന്നു.