Advertisement

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എൽ ടി സി അവതരിപ്പിച്ച് കേന്ദ്രം

സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം നൽകുക എന്ന ഉദ്ദേശത്തോടെ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ.കേന്ദ്ര -പൊതുമേഖല ജീവനക്കാരുടെ ലീവ് ട്രാവൽ കൺസെഷൻ ക്യാഷ് വൗച്ചറുകൾ ഇതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചു.ഉപഭോക്താവിന്റെ ചിലവിടൽ ശേഷി വർധിപ്പിച്ച് വിപണി ഉണർത്താൻ ആണ് സർക്കാരിന്റെ ലക്‌ഷ്യം.5,675 കോടി രൂപ ഇതിനായി വകയിരുത്തും.

Advertisement

ജീവനക്കാർക്ക് ലീവ് എൻ കാഷ്‌മെന്റും മൂന്നിരട്ടി ടിക്കറ്റ് തുകയും നൽകാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.12ശതമാനമോ അതിൽ കൂടുതലോ ജിഎസ്ടിയുള്ള ഉത്പന്നങ്ങൾ വാങ്ങാൻ ഈ തുക വിനിയോഗിക്കാം. 2021 മാർച്ച് 31 നുള്ളിൽ കേന്ദ്ര സർക്കാർ ജീവനക്കാരന്‍ യാത്രാനിരക്കിന്റെ മൂന്നിരട്ടി തുകയ്ക്കുള്ള സാധനങ്ങൾ വിപണിയിൽ നിന്ന് വാങ്ങുകയും സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യണം.

ഇടപാടുകൾ ജി.എസ്.ടി രജിസ്‌ട്രേഷനുള്ള കച്ചവടക്കാരിൽ നിന്ന് ഡിജിറ്റലായാണ് നടത്തേണ്ടത്.പൊതു മേഖലാ ബേങ്കുകളിലും സ്ഥാപനങ്ങളിലും എൽ ടി സി പദ്ധതി നടപ്പാക്കുന്നതിനായി 1,900 കോടി രൂപ നീക്കി വെക്കാനും പദ്ധതിയുണ്ട്.

Thumbnail Courtesy : The Federal News

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്