PERSONAL FINANCE

ഇനി ആഡംബര കാറുകൾ വാങ്ങാം വായ്പ എടുക്കാതെ തന്നെ | Luxury Car Without a Loan

Advertisement

പലരുടെയും മാനസിക അവസ്ഥ അനുസരിച്ചു ഒരു ആഡംബര കാർ ഒരാളുടെ സാമൂഹിക, സാമ്പത്തിക നിലയെ സൂചിപ്പിക്കുന്ന ഒന്നാണ്. നിങ്ങൾ ഒരു ആഡംബര കാർ വാങ്ങിക്കാൻ ഉദ്ധേശിക്കുകയാണെങ്കിൽ കാർ ലോൺ മാത്രമല്ല നിങ്ങളുടെ ഫിനാൻസിംങ് ഓപ്ഷൻ. നിലവിൽ കാർ ലോണുകൾക്ക് 7 മുതൽ 14 ശതമാനം വരെയാണ് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്ക്. കൂടാതെ പ്രോസസിംങ് ഫീസ് പോലുള്ള അധിക ചിലവുകളുമുണ്ട്. എന്നാൽ ഇപ്പോൾ ആഡംബര കാറുകൾ വായ്പ എടുക്കാതെ തന്നെ വളരെ ചിലവ് കുറഞ്ഞ രീതിയിൽ എളുപ്പത്തിൽ സ്വന്തമാക്കാവുന്നതാണ്. അതിന് നിങ്ങളെ സഹായിക്കുന്നവയാണ് ഫ്രാക്ഷണൽ ഓണർഷിപ്പ്.

എന്താണ് ഫ്രാക്കഷണൽ ഓണർഷിപ്പ്?

ഒരു കൂട്ടം ഉപഭോക്താകൾക്ക് ഇടയിൽ ഒരു വസ്തുവിൻറ്റെ മൊത്തത്തിലുള്ള തുക വിഭജിക്കുന്നതിനെയാണ് ഫ്രാക്ഷണൽ ഓണർഷിപ്പ് അഥവാ ഫ്രാക്ഷണൽ ഉടമസ്ഥാവകാശം എന്ന് പറയുന്നത്. അതായത് ചില്ലറ നിക്ഷേപകർക്ക് താങ്ങാനാവുന്ന തരത്തിൽ വസ്തുവിൻറ്റെ വില ചെറിയ യൂണിറ്റുകളായി വിഭജിച്ച് നൽകുകയാണ് ഫ്രാക്ഷണൽ ഓണർഷിപ്പിൻറ്റെ ലക്ഷ്യം. ഫ്രാക്ഷണൽ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നവർക്ക് ആ വസ്തു ഉപയോഗിക്കാനും അത് വാടകയ്ക്ക് നൽകി അതുവഴി വരുമാനം നേടാനും സാധിക്കും. വിമാനങ്ങൾ, ആഡംബര കാറുകൾ, വീടുകൾ തുടങ്ങി വിലയേറിയ ആസ്തികൾ വാങ്ങുന്നതിന് ഈ മാർഗം ഉപയോഗപ്രദമാണ്. നിങ്ങളുടെ കാറിനായി നിങ്ങൾ വായ്പ എടുക്കേണ്ടതില്ല പകരം ഫ്രാക്ഷണൽ ഉടമസ്ഥതയിലൂടെ നിങ്ങളുടെ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് ആഡംബര കാറുകൾ എളുപ്പത്തിൽ വാങ്ങാവുന്നതാണ്.

സമീപ വർഷങ്ങളിലെ കണക്കനുസരിച്ച് ഫ്രാക്ഷണൽ ഉടമസ്ഥതയിലൂടെ വളരെ കുറഞ്ഞ റിസ്ക്കിൽ ഉയർന്ന വരുമാനം ലഭിക്കുന്നതാണ്. ഏകദേശം 8 മുതൽ 12 ശതമാനം വരെയാണ് ഫ്രാക്ഷണൽ ഉടമസ്ഥതയിലൂടെ ലഭിക്കുന്ന വാടക വരുമാനം. കൂടാതെ 5 മുതൽ 10 ശതമാനം വരെയുള്ള മൂലധന വളർച്ചയും ഇവയ്ക്കുണ്ട്.

5 വർഷത്തേക്ക് നിങ്ങൾ ഏതെങ്കിലും ഒരു വസ്തുവിൽ 25 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ ആദ്യ വർഷം മുതൽ നിങ്ങൾക്ക് പ്രതിവർഷം ഏറ്റവും കുറഞ്ഞത് 2.25 ലക്ഷം രൂപ വരെ വാടക വരുമാനമായി ലഭിക്കും. കൂടാതെ ഓരോ മൂന്ന് വർഷം കൂടുന്തോറും വാടക 15 ശതമാനം വരെ വർദ്ധിക്കുന്നതിനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ നിക്ഷേപത്തിൻറ്റെ മൂല്യവും പ്രതിവർഷം 5 മുതൽ 10 ശതമാനം വരെ നിരക്കിൽ വർദ്ധിക്കുകയും ചെയ്യും. ഇങ്ങനെ 5 വർഷത്തിന് ശേഷം ഏകദേശം 11.25 ലക്ഷം രൂപ അധികമായി ലഭിക്കും. അതുക്കൊണ്ട് തന്നെ കാർ ലോൺ എടുക്കാതെ തന്നെ എളുപ്പത്തിൽ ആഡംബര കാറുകൾ വാങ്ങാൻ സാധിക്കും. കാർ ലോണുമായി താരതമ്യം ചെയ്യുമ്പോൾ ഫ്രാക്ഷണൽ ഉടമസ്ഥതയിലൂടെ നിങ്ങൾക്ക് കുറഞ്ഞത് 20 ലക്ഷം രൂപവരെ ലാഭം ലഭിക്കുന്നതാണ്.

ഇതിൽ 3.76 ലക്ഷം രൂപ വരെ പലിശയിലും പ്രോസസിംങ് ഫീസിലും ലാഭിക്കാവുന്നതാണ്. നിക്ഷേപം നടത്തി ആദ്യ മാസം മുതൽ നിശ്ചിത കാലയളവ് വരെ വാടക നേടാൻ സഹായിക്കുന്നവയാണ് ഫ്രാക്ഷണൽ ഓണർഷിപ്പ്. റിസ്ക്ക് കുറഞ്ഞ ഉയർന്ന വരുമാനം നേടാൻ ഇവ സഹായിക്കുമെങ്കിലും ഇത് നിങ്ങളുടെ വാഹനം വാങ്ങൽ പദ്ധതിയെ കുറഞ്ഞത് 5 വർഷത്തേക്ക് വൈകിപ്പിക്കാൻ സാധ്യതയുണ്ട്. കാർ ലോണുകൾ എളുപ്പത്തിൽ ലഭിക്കുമെങ്കിലും അവയുടെ പലിശ നിരക്കും പ്രോസസിംങ് ചാർജുകളും വളരെ കൂടുതലാണ്. അതുക്കൊണ്ട് തന്നെ ആഡംബര കാറുകൾ വാങ്ങാൻ ഉദ്ധേശിക്കുമ്പോൾ ലോണുകൾ കൂടാതെ ഫ്രാക്ഷണൽ ഓണർഷിപ്പും ഒരു ഫിനാൻസ് ഓപ്ഷനായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

Advertisement