നിക്ഷേപം നടത്തി അതിലൂടെ മാസം ഒരു വരുമാനം ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന 6 ഓപ്‌ഷനുകൾ പരിചയപ്പെടാം.
സ്ഥിര നിക്ഷേപം നടത്തി അതിൽ നിന്നുള്ള പലിശ പേ ഔട്ട് ഓപ്‌ഷൻ എല്ലാ മാസവും എന്ന് തിരഞ്ഞെടുത്താൽ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ എല്ലാ മാസവും ലഭിക്കും.ഇതിലൂടെ ഒരു വരുമാനം ഉറപ്പാക്കാം .
ഫിക്സഡ് ഡെപ്പോസിറ്റ് പോലെ തന്നെ ഉള്ള ഒരു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി ആണ്.ഒരു നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കുന്നു.എന്നിട്ട് പലിശ എല്ലാ മാസവും ലഭിക്കുന്നു.നിലവിലെ പലിശ 6 .6 % ആണ്.സിംഗിൾ ആയിട്ടാണ് എങ്കിൽ പരമാവധി നാലര ലക്ഷം രൂപയും ,ജോയിന്റ് ആയിട്ടാണ് എങ്കിൽ പരമാവധി 9 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.
മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്തിയ ശേഷം SWP ഓപ്‌ഷൻ വഴി മാസം വേണ്ട തുക തിരഞ്ഞെടുത്താൽ എല്ലാ മാസവും ആ തുകക്കുള്ള യൂണിറ്റുകൾ റെഡീം ചെയ്തു കൊണ്ട് ആ തുക നിങ്ങൾക്ക് അക്കൗണ്ടിൽ ലഭിക്കും.അങ്ങനെ നിങ്ങൾക്ക് ഒരു മാസ വരുമാനം ഉറപ്പാക്കാം.
പല ബാങ്കുകളിലും മാസ വരുമാനത്തിനായി സ്പെഷ്യൽ ഫിക്സഡ് ഡെപ്പോസിറ്റുകൾ ഉണ്ട്.ഇതിൽ ഒരു തുക നിക്ഷേപിച്ചു കഴിഞ്ഞാൽ മെച്യുരിറ്റി പീരീഡ് എത്തുമ്പോൾ കോർപസ് ഒരുമിച്ചു ലഭിക്കുന്നതിന് പകരം ഒരു നിശ്ചിത കലയാളിവിലേക്ക് മാസം മാസം ഒരു തുക വീതം ലഭിക്കും.
eg : ഐസിഐസിഐ ഫിക്സഡ് ഡെപ്പോസിറ്റ് മന്ത്‌ലി ഇൻകം പ്ലാൻ ,എസ്ബിഐ ആന്വിറ്റി പ്ലാൻ
മുതിർന്ന പൗരന്മാർക്ക് പരമാവധി 15 ലക്ഷം രൂപ വരെ ഈ സ്‌കീമിൽ നിക്ഷേപിക്കാം.നിലവിലെ പലിശ 7 .4 % ആണ് .മൂന്നു മാസം കൂടുമ്പോൾ പലിശ ലഭിക്കും.
60 വയസിനു ശേഷം മാസം ഒരു പെൻഷൻ ആണ് നോക്കുന്നത് എങ്കിൽ ഇപ്പോഴേ നാഷണൽ പെൻഷൻ സിസ്റ്റത്തിൽ നിക്ഷേപിച്ചു തുടങ്ങാം
ഈ സ്കീമുകളെ പറ്റിയുള്ള വിശദമായ വിവരങ്ങൾ അടങ്ങിയ വീഡിയോ കാണുവാൻ നമ്മുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക.