ലോക്ക് ഡൗണിനെ തുടർന്ന് ബാങ്കുകളോടും മറ്റു ഫിനാൻഷ്യൽ സ്ഥാപനങ്ങളോടും വായ്പകൾക്ക് മൂന്നുമാസം മൊറട്ടോറിയം അനുവദിക്കുവാൻ ആർബിഐ നിർദ്ദേശിച്ചിരുന്നു.അതിനെ തുടർന്ന് ഭൂരിഭാഗം ധനകാര്യ സ്ഥാപനങ്ങളും വായ്പകൾക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നു.വായ്പകളുടെ മാർച്ച് ,ഏപ്രിൽ,മെയ് മാസത്തെ തിരിച്ചടവുകൾക്കാണ് മൊറട്ടോറിയതിന്റെ ആനുകൂല്യം ലഭിച്ചത്.ഈ മാസം കൂടി കഴിയുമ്പോൾ ആനുകൂല്ല്യ കലാവധി അവസാനിക്കുകയും അടുത്തമാസത്തെ വായ്പ തിരിച്ചടവ് അടക്കേണ്ടതായും വരും.പക്ഷെ നിലവിലും രാജ്യം ലോക്ക് ഡൗണിൽ തന്നെ ആണ് .ആളുകൾക്ക് ഇതുവരെ ജോലിക്ക് സാധിച്ചിട്ടില്ല.ഈ അവസ്ഥയിൽ അടുത്തമാസത്തെ വായ്പാ തിരിച്ചടവ് ജനങ്ങൾക്ക് വലിയൊരു ബുദ്ധിമുട്ടായി മാറും.
നിലവിൽ ഉള്ളതിനേക്കാൾ രൂക്ഷം ആയിരിക്കും വരുന്ന മാസങ്ങളിലെ വായ്പ തിരച്ചടവ്ബാധ്യത .ഇത്തരം ഒരു അവസ്ഥയിൽ വായ്പകളുടെ മൊറട്ടോറിയം കാലാവധി വീണ്ടും ഒരു മൂന്നു മാസത്തേക്ക് കൂടി നീട്ടുവാനുള്ള സാധ്യത ആണുള്ളത്.ഇതിനെ സംബന്ധിച്ചു അന്തിമ തീരുമാനം എടുക്കേണത് ആർബിഐ ആണ്.വരും ദിവസങ്ങളിൽ ഇത് പ്രതീക്ഷിക്കാം.