More Investors choosing gold and dollar
നിക്ഷേപകർ അപകട സാധ്യത കൂടുതൽ ഉള്ള മേഖലകളിൽ നിക്ഷേപം കുറച്ചു ,സ്വർണം ഡോളർ പോലുള്ള സുരക്ഷിത അസറ്റുകൾ തേടി പോകുന്നതായി കൊട്ടക് സെക്യൂരിറ്റീസിലെ അനലിസ്റ്റ് ശ്രീകാന്ത് ചൗഹാൻ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റിനോട് പറഞ്ഞു.ഇന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ വലിയ തകർച്ച തന്നെ നേരിട്ടു.76.19 എന്ന നിലയിലേക്ക് ഇന്ത്യ രൂപയുടെ മൂല്യം ഇടിഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും റിയൽ എസ്റ്റേറ്റ് ,ഓഹരി പോലുള്ള മറ്റു നിക്ഷേപ മാർഗങ്ങളെക്കാൾ നേട്ടം സ്വർണത്തിനു ഉണ്ടാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.കഴിഞ്ഞ കുറച്ചു നാളുകളായി റിയൽ എസ്റ്റേറ്റ് ,ബാങ്ക് നിക്ഷേപം ഓഹരി നിക്ഷേപം എന്നിവയൊക്കെ തകർച്ച നേരിട്ടപ്പോഴും സ്വർണം മികച്ച നേട്ടം കൈവരിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ സുരക്ഷിത നിക്ഷേപ മാർഗമായി ആളുകൾ തിരഞ്ഞെടുക്കുന്നത് സ്വർണത്തെയാണ്.10 ഗ്രാം സ്വർണത്തിന് 38,000 രൂപ വിലയിലാണ് സ്വർണം ഈ വർഷം വ്യാപാരം ആരംഭിച്ചത്, നിലവിൽ 43,000 രൂപയാണ് എംസിഎക്സിൽ വ്യാപാരം നടക്കുന്നത്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്