നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ 3500 രൂപ വന്നിട്ടുണ്ട് കൂടുതൽ അറിയുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്ന മെസ്സേജ് നിങ്ങളുടെ ഫോണിലേക്ക് വന്നാൽ സൂക്ഷിക്കുക.അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.ക്ലിക്ക് ചെയ്‌താൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകും.ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടി എടുക്കുന്നതിനുള്ള പുതിയ വഴി ആണിത്.
പണം തട്ടിപ്പിന് പിന്നിൽ രാജസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘമാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.അത് പോലെ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ അവസാന ഇടപാടിനെ പറ്റിയുള്ള വിവരങ്ങൾ ചോർത്തിയ ശേഷം നിങ്ങളെ കോൺടാക്ട് ചെയ്തു ക്യൂ ആർ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ടാലും ചെയ്യാതിരിക്കുക.ഇതും പുതിയ രീതിയിലുള്ള ബാങ്കിങ് തട്ടിപ്പാണ്.
കോഴിക്കോട് സിറ്റി പോലീസ് ആണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് .ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധിപേർക്ക് ആണ് ഈ തട്ടിപ്പിലൂടെ പണം നഷ്ടമായിരിക്കുന്നത്.