ജാക്ക് മായെ കടത്തി വെട്ടി മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ എന്ന പദവിയിലേക്ക് വീണ്ടും എത്തി.കഴിഞ്ഞ ദിവസം മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ഉള്ള റിലയൻസ് ജിയോയിൽ ഫേസ്ബുക് നിക്ഷേപം നടത്തിയിരുന്നു.ജിയോയിൽ 9.99 ശതമാനം ഓഹരികൾക്കായി ഫെയ്‌സ്ബുക്ക് 43,574 കോടി രൂപയാണ് നിക്ഷേപിച്ചത്.ഇതോടെ അംബാനിയുടെ സമ്പാദ്യം 49 ബില്യൺ ഡോളറിലെത്തി.ഇതോടു കൂടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഒന്നാം സഥാനത്തേക്ക് മടങ്ങി എത്തി.
2014ൽ വാട്‌സ്ആപ്പ് സ്വന്തമാക്കിയ ശേഷമുള്ള ഫേസ്ബുക്കിന്റെ രണ്ടാമത്തെ വലിയ നിക്ഷേപം ആണ് ജിയോയിൽ നടത്തിയിരിക്കുന്നത്.നിലവിൽ വാട്സ് ആപ്പ് ഇന്ത്യയിൽ യുപിഐ പണമിടപാട് നടത്താനുള്ള അനുമതി നേടിയിട്ടുണ്ട്.മാത്രമല്ല ജിയോ ഇകോമേഴ്‌സ് രംഗത്തേക്കും ചുവടുവെക്കുന്നുണ്ട്.ഈ നിക്ഷേപത്തിലൂടെ രണ്ടു കൂട്ടർക്കും ഇന്ത്യയിൽ ഈ മേഖലകളിൽ വൻ മുന്നേറ്റം തന്നെ നടത്തുവാൻ സാധിക്കും എന്നാണ് കരുതുന്നത്.