ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനവും എട്ടാം സ്ഥാനവും യഥാക്രമം പങ്കിടുന്ന ബിൽ ഗേറ്റ്സും മുകേഷ് അംബാനിയും കൈകോർക്കുന്നു. ബ്രേക്ക് ത്രൂ എനർജി വെഞ്ചേഴ്‌സ് എന്ന പേരിൽ ബിൽഗേറ്റ്സിന് അധീനതയിലുള്ള കമ്പനിയിലാണ് റിലയൻസ്
ഇൻഡസ്ട്രീസിന് എന്റെ ഡയറക്ടറായ മുകേഷ് അംബാനി നിക്ഷേപം നടത്തുന്നത്. കാലാവസ്ഥ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരങ്ങൾ സംബന്ധിച്ച് പ്രവർത്തിക്കുന്ന കമ്പനി ആണ് ബ്രേക്ക് ത്രൂ എനർജി വെഞ്ചേഴ്‌സ്.
ഏകദേശം 50 മില്യൺ അഥവാ 373 കോടിയോളം രൂപയാണ് റിലയൻസ് നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. വളരെ കാലത്തിനുശേഷമാണ് ഇത്രയും വലിയ നിക്ഷേപം പാനി നടത്തുന്നത്. പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരം കണ്ടെത്തുവാൻ പ്രവർത്തിക്കുന്ന ക്ലീൻ
എനർജി കമ്പനികളിൽ നിക്ഷേപകരിൽ നിന്നും ലഭിക്കുന്ന പണം നിക്ഷേപിക്കും. ഇന്ത്യയെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് റിലൈൻസ് വ്യക്തമാക്കുന്നു. ജാക്ക് മാ, ജെഫ് ബെസോസ് ഉൾപ്പെടെയുള്ള ലോകത്തിലെ വലിയ ബിസിനസ് ഭീമന്മാരും ഈ പ്രൊജക്ടിലുണ്ട്.ചില സ്വകാര്യ സംരംഭകക്കൊപ്പം 2015 ലാണ് ബിൽ ഗേറ്റ്സ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്