മുത്തൂറ്റ് ഫിനാൻസ് പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ സാമ്പത്തിക വർഷം ആരംഭിക്കുന്നതുമുതലാണ് പണമിടപാടുകളുടെ കണക്കുകൾ രേഖപ്പെടുത്തുന്നത്. ആദ്യ മൂന്നു മാസങ്ങളിലെ വായ്പകളുടെ വിതരണവും, തിരിച്ചടവുകളും ചിട്ടപ്പെടുത്തിയാണ് വർദ്ധനവിലുണ്ടാകുന്ന വ്യതിയാനം കണക്കിലാക്കുന്നത്.ഏറ്റവും പുതിയ കണക്കനുസരിച്ച് മൊത്തം വായ്പകളിൽ 15 മുതൽ 16 ശതമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ അധികമായ് മുത്തൂറ്റിൽ വർദ്ധിച്ചിട്ടുണ്ട്. സംഖ്യ അടിസ്ഥാനത്തിലിത് നാൽപത്താറായിരം കോടി മുതൽ നാൽപത്തിയേഴായിരം കോടി രൂപയുടെ ഇടയിൽ വരും. ഈ വരുന്ന തുകയുടെ നികുതിയെല്ലാം അടച്ചതിനുശേഷംവരുന്ന ലാഭം അൻമ്പത്തിരണ്ട് ശതമാനത്തിലേറെയാണ്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമ്പത്തികമേഖലയിൽ ഇടിവുണ്ടായെങ്കിലും മുത്തൂറ്റിലെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സഹകരണം വഴിയാണ് ഇത്തരത്തിലൊരു വിജയമുണ്ടായതെന്ന് മുത്തൂറ്റ് അധികൃതർ അറിയിച്ചു.ഫിനാൻസ് ഇടപാടുകൾ ഓൺലൈനുമായി ബന്ധിപ്പിച്ചതോടെ പണമിടപാടുകളിൽ വർധനവുണ്ടായി. മൂന്നര മുതൽ നാലു ശതമാനം വരെ ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള തിരിച്ചടവുകൾ വർദ്ധിച്ചു.തുടർന്ന്, പലിശ അടയ്ക്കുന്നവർക്ക് ക്യാഷ് ബാക്ക് അടക്കമുള്ള ഓഫറുകൾ നൽകിയതോടുകൂടെ മുത്തൂറ്റിൻ്റെ വളർച്ച പ്രതിദിനം വർദ്ധിച്ചു. ഇതുമൂലം ലോക്ഡൗണിനുശേഷം വായ്പാ തിരിച്ചടവുകൾ ഉപഭോക്താക്കൾ അടക്കുവാൻ ആരംഭിച്ചതോടെ മുത്തൂറ്റിന് ലാഭം ഉണ്ടാവുകയും ,തുടർന്ന് ഇത്തരത്തിലൊരു ഒരു വർദ്ധനവ് കമ്പനിക്ക് നേടാനും സാധിച്ചു.