Categories: BANKINGBUSINESSNEWS

എംഎസ്സിഐ ഇന്ത്യ ഡൊമസ്റ്റിക് പട്ടികയിൽ സ്ഥാനം നേടി മുത്തൂറ്റ് ഫിനാൻസ്

Advertisement

മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സ് ഇന്ത്യ ഡൊമസ്റ്റിക് പട്ടികയിൽ നവംബർ 30 മുതൽ സ്ഥാനം പിടിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ വിശ്വസ്ത ധനകാര്യ സർവീസ് ബ്രാൻഡും സ്വർണ്ണ വായ്പ ശൃംഖലയും ആയ മുത്തൂറ്റ് ഫിനാൻസ്. എംഎസ് സിഐയുടെ അർധവാർഷിക അവലോകനത്തിലെ റിപ്പോർട്ടുകൾ കണക്കിലെടുത്താണ് ഈ തീരുമാനം. ഇന്ത്യൻ ഓഹരി വിപണിയിലെ മുക്കാൽ ശതമാനം ഓഹരികളുടെ പേരും ഉൾക്കൊള്ളുന്നതാണ് ഈ പട്ടിക.

എം എസ് സി ഐ പട്ടികയിൽ ഇടം നേടിയത് അതിയായ സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്കുള്ള വിശ്വാസവും ജീവനക്കാരുടെ കഠിനാധ്വാനവും നിക്ഷേപകരുടെ ദൃഢവിശ്വാസവും ആണ് തങ്ങളെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന് മുത്തൂറ്റ് ഫിനാൻസ്
മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഭാവിയിലും എല്ലാ പങ്കാളികളുടെയും പ്രതീക്ഷയ്ക്കൊത്ത് വളരാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്തംബർ പാദത്തിലെ മുത്തൂറ്റ് ഫിനാൻസ് മികച്ച പ്രകടന റിപ്പോർട്ട് ആണ് കാഴ്ചവെച്ചത്.

സ്വർണ്ണ വായ്പയിൽ ഏറ്റവും ഉയർന്ന ത്രൈമാസ വർദ്ധനവായ 14%വും വായ്പാ ആസ്തിയുടെ കാര്യത്തിൽ 32% വാർഷിക വർധനയുമാണ് മുത്തൂറ്റ് കൈവരിച്ചത്. 2020 21 സാമ്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽ സംയോജിത ലാഭം 930 കോടി രൂപയായിരുന്നു.

Advertisement