ലോക്ക് ഡൌൺ മൂലം അടച്ചിട്ട മുത്തൂറ്റ് ഫിനാൻസിന്റെ ഇന്ത്യയിലെ മുഴുവൻ ബ്രാഞ്ചുകളും ഏപ്രിൽ 20 മുതൽ തുറന്നു പ്രവർത്തിക്കും.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവിധ മുൻകരുതലുകളോടെ ആയിരിക്കും പ്രവർത്തിക്കുക.എന്നാൽ ചില പ്രദേശങ്ങൾ ഹോട്ട് സ്പോട്ട് ആയി കണക്കാക്കി കൂടുതൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ അവിടുത്തെ ബ്രാഞ്ചുകൾ പ്രാദേശിക ഉത്തരവുകൾ അനുസരിച്ചു ആയിരിക്കും പ്രവർത്തിക്കുക.
ഉപഭോക്താക്കൾക്ക് മികച്ച സേവനവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി ഉപയോക്താക്കൾക്കുള്ള കസേരകൾ, ഹാൻഡ് സാനിറ്റൈസർ, എൻട്രി പോയിന്റുകളിൽ വിശദമായ പരിശോധന, സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികൾ എന്നിവ മുത്തൂറ്റ് ഫിനാൻസിന്റെ എല്ലാ ബ്രാഞ്ചുകളിലും സ്വീകരിക്കും എന്ന് കൊച്ചി ആസ്ഥാനം ആയുള്ള കമ്പനിയുടെ അധികൃതർ അറിയിച്ചു.