മുന്‍നിര സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് സ്ഥാപനമായ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സുമായി ചേർന്ന് സ്വർണാഭരണങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുമായി മുത്തൂറ്റ് ഫിനാൻസിന്റെ മുത്തൂറ്റ് ഗോൾഡ് ഷീൽഡ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. സ്വര്‍ണ പണയ വായ്പകള്‍ ക്ലോസ് ചെയ്ത് ആഭരണങ്ങള്‍ നല്‍കുമ്പോഴാണ് ഇൻഷുറൻസ് ലഭിക്കുക. സ്വര്‍ണാഭരണങ്ങള്‍ക്കു മാത്രമായുള്ള ഇന്‍ഷൂറന്‍സാണിത്.
ഗ്രൂപ് അഫിനിറ്റി റിസ്‌ക്ക് പോളിസിയോട് ചേർന്നാണ് പുതിയ ഇൻഷുറൻസ് പദ്ധതി. ഡോക്യൂമെന്റേഷൻ ഇല്ലാതെ തന്നെ 2 മിനുറ്റിൽ കുറഞ്ഞ സമയത്തു തന്നെ ലഭ്യമാവും എന്നതാണ് ഇതിന്റെ സവിശേഷത. കവർച്ച,പിടിച്ചുപറി തുടങ്ങി 13 ഓളം ദുരന്തങ്ങൾക്ക് എതിരെ പരിരക്ഷ ലഭിക്കും. ഉപഭോക്താക്കൾക്ക് ആത്മവിശ്വാസവും പിന്തുണയും നൽകുകയാണ് ഈ ലോയൽറ്റി പദ്ധതിയുടെ ഉദ്ദേശമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
‘അവിചാരിതമായ പ്രശ്നങ്ങൾ ഉണ്ടായാല്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക പരിരക്ഷ നല്‍കുന്നതാണ് പദ്ധതി. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ സുരക്ഷ നൽകാൻ തങ്ങൾ പ്രതിബദ്ധതരാണ്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് മാനേജിങ് ഡയറക്ടർ തപൻ സിങ്കൽ കൂട്ടിച്ചേർത്തു.