ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുൻനിര ഫിനാൻസ് കമ്പനിയായ മുത്തൂറ്റ് മിനി ഫൈനാൻസിയേഴ്സും എക്സൈഡ് ലൈഫ് ഇൻഷുറൻസ് കൈകോർക്കുന്നു. ഇനി മുതൽ നിലവിൽ മുത്തൂറ്റ് ഫിനാൻസ് ഓഫീസുകളിൽ ലഭ്യമായി കൊണ്ടിരിക്കുന്ന ഇൻഷുറൻസ് പോളിസികൾക്ക് പുറമേ എക്സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ പാക്കേജുകളും ലഭ്യമാവും.
ഇന്ത്യയിലെതന്നെ മുൻനിര ഫിനാൻസ് കമ്പനിയാണ് മുത്തൂറ്റ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ആയിരം കോടിയിലധികം രൂപയുടെ വളർച്ചയാണ് മുത്തൂറ്റ് ഫിനാൻസ് ഉള്ളത്. അതുപോലെതന്നെ നാനാഭാഗങ്ങളിലായി എണ്ണൂറിലധികം ശാഖകളും 30 ലക്ഷത്തിലധികം ഉപഭോക്താക്കളും വിശ്വസ്തതയോടെ സഹകരിക്കുന്ന സംരംഭമാണ് മുത്തൂറ്റ്. എക്സൈഡ് ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഇതു വലിയ ഒരു നേട്ടമാണ്.
എല്ലാവിധ സാമ്പത്തിക പദ്ധതികളും ലഭ്യമാക്കി മുത്തൂറ്റ് ഫിനാൻസിനെ രാജ്യത്തെ ഏറ്റവും വലിയ നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി ആക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മുത്തൂറ്റ് മിനിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് ചടങ്ങുകൾ നടന്നത്. മുത്തൂറ്റ് മിനി ഫിനാൻസ് ചെയർപേഴ്സൺ നിസ്സി മാത്യു, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പി. ഈ മത്തായി,എക്സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ നാഷണൽ ഹെഡ് ആയ അനന്തപത്മനാഭൻ,നാഷണൽ ട്രെയിനിങ് ഹെഡ് ആയ ബിജോയ് ദേവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.