Categories: INVESTMENT

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്‍.സി.ഡികള്‍ വിൽപ്പനക്ക് | പലിശ നിരക്ക്‌ 9.62% വരെ

Advertisement

പ്രമുഖ ധനകാര്യ സ്ഥാപനം മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ എൻ സി ഡി ഇഷ്യൂ ചെയ്യാൻ ആരംഭിച്ചു. നിക്ഷേപകർക്ക് 9.62 ശതമാനം വരെ പലിശ നിരക്കാണ് മുത്തൂറ്റ് വാഗ്ദാനം ചെയ്യുന്നത്.200 കോടി രൂപയുടെ എൻ സി ഡി ഇഷ്യൂ ആണ് മുത്തൂറ്റ് പുറത്തിറക്കിയിരിക്കുന്നത്. മുത്തൂറ്റിന്റെ ഏഴാമത്തെ എൻ സി ഡി ആണിത്. ഒക്ടോബർ 23 ന് ഇഷ്യൂ അവസാനിക്കും.

1000 രൂപയാണ് എൻ സി ഡി യുടെ വില .എൽ സി ഡിയ്‌ക്കായി അപേക്ഷിക്കേണ്ട കുറഞ്ഞ തുക 10,000 രൂപയാണ് . 27 മാസം മുതൽ 60 മാസം വരെയുള്ള കാലാവധിയിൽ എൽ സി ഡി ലഭിക്കും.മാസം/ത്രൈമാസം/ വാർഷിക അടിസ്ഥാനത്തിൽ പലിശ പിൻവലിക്കാം.കൂടാതെ കാലാവധി എത്തുമ്പോൾ ഒരുമിച്ചും പലിശ പിൻവലിക്കാവുന്നതാണ്. എൽ സി ഡി വഴി 900 കോടി രൂപ വരെ സമാഹരിക്കാൻ കമ്പനിക്ക് ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്.

ഓഹരികളായി മാറ്റാനാകാത്ത കടപ്പത്രങ്ങളാണ് എൻ സി ഡി എന്നറിയപ്പെടുന്നത്. പ്രൈവറ്റ്‌ പ്ലെയ്‌സ്‌മെന്റ്‌ വഴി ധനസമാഹരണം നടത്തുന്നതിനായി കമ്പനികൾ ഒരു പ്രത്യേക കാലാവധിയിലേക്ക്‌ ഇഷ്യൂ ചെയ്യുന്ന എൽ സി ഡി ബാങ്കിന്റെ സ്ഥിരനിക്ഷേപം പോലെ ഒരു സ്ഥിരനിക്ഷേപമാണ്.

Advertisement