രാജ്യത്ത് കറൻസി നോട്ടുകളുടെ പ്രചാരത്തിൽ വൻ വർധനയെന്ന് ആർ ബി ഐയുടെ റിപ്പോർട്ട്. കോവിഡ് മൂലം ഉണ്ടായ ലോക് ഡൗൺ , അതേത്തുടർന്നുണ്ടായ പ്രതിസന്ധിയെ തുടർന്ന് ജനങ്ങൾ കയ്യിൽ പണം കരുതാൻ തുടങ്ങിയതിനെ തുടർന്നാണ് ഇങ്ങനെ ഒരു മാറ്റം. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസത്തെ മൊത്തം കറൻസി നോട്ടുകളുടെ മൂലത്തിൽ ഏകദേശം 13 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
ഏപ്രിൽ ഡിസംബർ മാസത്തിൽ ഏകദേശം ആറു ശതമാനം വർധനയാണ് ഉണ്ടായത്. പ്രതിസന്ധിഘട്ടം ഉണ്ടാവുമ്പോൾ ആളുകൾ പണം കൈയിൽ കരുതാൻ തുടങ്ങും ഇതാണ് കറൻസിയുടെ മൂല്യത്തിന് ഉയർച്ച ഉണ്ടാവാൻ കാരണം. 2020 ഓഫീസിൽ പുറത്തിറങ്ങിയ 2019 20 ലെ വാർഷിക റിപ്പോർട്ടിൽ ആർബിഐ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
2020 മാർച്ച് അവസാനത്തോടെ പ്രചാരത്തിലുണ്ടായിരുന്ന മുഴുവൻ നോട്ടുകളിൽ 83.4 ശതമാനവും 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകൾ ആണ്. ബാക്കിയുള്ളത് 10 രൂപയുടെയും 100 രൂപയുടെയും നോട്ടുകളും.