Categories: BANKINGNEWS

ബാങ്കിൽ പോകുന്നവർ ശ്രദ്ധിക്കുക | പുതിയ സമയക്രമം

Advertisement

ബാങ്ക് സമയ ക്രമീകരണങ്ങളിൽ വന്ന മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞില്ലേ?

ദിനംപ്രതി കോവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനെ തുടർന്ന് കർശന നിയന്ത്രണമാണ് എല്ലാ മേഖലകളിലും വന്നിരിക്കുന്നത്. അതിനെത്തുടർന്ന് , സംസ്ഥാനത്ത് കഴിഞ്ഞ വ്യാഴാഴ്ച മുതൽ ബാങ്ക് സമയ ക്രമീകരണങ്ങളിൽ മാറ്റങ്ങൾ വന്നിരുന്നു. നിശ്ചിത സമയങ്ങളിൽ മാത്രം ബാങ്ക് സേവനം ലഭ്യമാകുന്നതോടെ ,തിരക്ക് കുറയ്ക്കാനും അതോടൊപ്പം സാമൂഹിക അകലം പാലിച്ച് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കുമെന്നുമാണ് ഈ ഉത്തരവിലൂടെ സംസ്ഥാനതല ബാങ്കേഴ്സ് സമിതി ലക്ഷ്യം വെക്കുന്നത്. ഇപ്പോൾ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് ഈ നിബന്ധനകൾ കർശനമാക്കുന്നത്. മറ്റ് സേവനങ്ങൾക്ക് ഇത് ബാധകമല്ല.

നിലവിൽ ഈ നിയന്ത്രണം സെപ്റ്റംബർ 5 വരെ ആയിരിക്കും നടപ്പിലാക്കുക. സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പറുകളുടെ അവസാന അക്കമനുസരിച്ചാണ് സമയക്രമീകരണം നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമേ ജില്ലാതല ദുരന്തനിവാരണ അതോറിറ്റികൾക്കും രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സമയ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ നിർദേശങ്ങൾ നൽകാം.

സമയ ക്രമീകരണം

രാവിലെ 10 മുതൽ 12 വരെ

രാവിലെ 10നും 12നും ഇടയിൽ മാത്രമാണ്, സേവിങ്‌സ് അക്കൗണ്ട് നമ്പറുകൾ 0 മുതൽ 3 വരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ബാങ്ക് സേവനം ലഭ്യമാവുക.എം എസ് എം ഇ സ്കീമുകളിൽ വായ്പ നൽകാനുള്ള നിർദ്ദേശവും സർക്കാരിന്റെ പരിഗണനയിലുണ്ട്.

ഉച്ചക്ക് 12 മുതൽ 2 വരെ

തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ, സേവിങ്‌സ് അക്കൗണ്ട് നമ്പറുകൾ 4 മുതൽ 7 വരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് ബാങ്കിൽ സമീപിക്കാവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിർദേശമായി വന്നിരിക്കുന്നത് -വായ്പ എടുക്കുന്നവർക്ക് കറന്റ് അക്കൗണ്ട് പാടില്ല എന്നാണ്.

മൂന്നര മുതൽ നാലര വരെ

മൂന്നര മുതൽ നാലര വരെയുള്ള സമയം , അക്കൗണ്ട് നമ്പറുകളുടെ അവസാന അക്കം 8 ,9 എന്നുള്ളവർക്ക് ബാങ്കിംഗ് സേവനം ലഭ്യമാണ് .

പ്രധാനമായും എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം, സേവിങ്സ് ഇടപാടുകൾക്ക് വേണ്ടി മാത്രമാണ് ഇത്തരമൊരു സമയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ്. കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായും ബന്ധപ്പെടാവുന്നതാണ്.

Advertisement