Categories: BANKING

സന്ദർശന സമയത്തിന് നിയന്ത്രണം വരുത്തി ബാങ്കുകൾ | പുതിയ സമയക്രമം അറിയാം

Advertisement

കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് സംസ്ഥാനത്തെ ബാങ്കുകളുടെ സന്ദർശന സമയത്തിൽ നിയന്ത്രണം വരുത്തിയിരിക്കുന്നതായി സംസ്ഥാനതല ബാങ്ക് സമിതി അറിയിച്ചു. സേവിങ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് അക്കൗണ്ട് നമ്പറുകളുടെ അടിസ്ഥാനത്തിലാണ് സമയക്രമം
നിശ്ചയിച്ചിരിക്കുന്നത്.

പുതുക്കിയ സമയക്രമം അനുസരിച്ച് 1 മുതൽ 5 വരെയുള്ള അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെയും, പൂജ്യത്തിലും 6 മുതൽ 9 വരെയുള്ള അക്കങ്ങളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്ക് ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 4
വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. സമയക്രമം അനുസരിച്ച് എത്തിയിട്ടും ബാങ്ക് ഇടപാടുകൾ നടത്തുവാൻ സാധിക്കാത്തവർക്ക് ഉച്ചയ്ക്ക് 12:30 മുതൽ 1 മണി വരെ ഇടപാടു നടത്താം.

ഒഴിവാക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ സമയക്രമം പാലിച്ചു ബാങ്കിൽ എത്താമെന്നും അല്ലാത്തപക്ഷം ബാങ്ക് സന്ദർശനം പരമാവധി കുറയ്ക്കണമെന്നു ബാങ്കിംഗ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തെ തുടർന്നു എടിഎം, ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ
ഉപയോഗപ്പെടുത്തണമെന്നും പറയുന്നു. പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും ബാങ്കിംഗ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

Advertisement