Categories: BANKINGTIPS

സൈബർ അറ്റാക്കിൽ നിന്നും ഇനി രക്ഷപ്പെടാം: ഡെബിറ്റ് കാർഡുകൾ ഓഫ് ചെയ്ത്

Advertisement

റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ പുതിയതായി ഇറക്കിയ നിയമങ്ങളിൽ ഒന്നാണ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ആവശ്യാനുസരണം ഓഫ് ചെയ്തു വെക്കാം എന്നത്. ബാങ്കിങ് മേഖലയിൽ തന്നെ ഏറ്റവും മികച്ചതും അനിവാര്യമായ ഒരു ഉത്തരവാണ് ഇത്. എസ് ബി ഐ പോലെയുള്ള
വിശ്വസ്ഥ ബാങ്കുകളുടെ പേരിൽ നടന്നു വരുന്ന തട്ടിപ്പുകൾ പൂർണമായും തടയാൻ കൂടിയാണ് ഇത്തരം സൗകര്യങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. ഒട്ടുമിക്ക ബാങ്കുകളിലും നേരത്തെ മുതൽ ഈ സൗകര്യങ്ങൾ നിലവിൽ ഉണ്ടായിരുന്നു.

ഉപഭോക്താകൾക്ക് ആവശ്യം അനുസരിച്ചു കാർഡുകൾ ഉപയോഗിക്കാനും ശേഷം ഓഫ് ചെയ്തു വെക്കാനുമുള്ള മാനദണ്ഡങ്ങളാണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്. പ്രധാനമായും ഡെബിറ്റ് കാർഡ് ആയാലും ക്രെഡിറ്റ് കാർഡ് ആയാലും ട്രാൻസാക്ഷൻ ലിമിറ്റ് നമുക്ക് തന്നെ സെറ്റ് ചെയ്യാൻ ഇനി മുതൽ സാധിക്കും.സൈബർ അറ്റാക്കുകൾ പല രീതിയിലും രൂക്ഷമാവുകയും വിവിധ തട്ടിപ്പുകൾ അരങ്ങേറുകുയും ചെയുന്നതിനാൽ എല്ലാ ഉപഭോക്താകളും പരമാവധി ഇത്തരം സൗകര്യങ്ങൾ ഉപയോഗിച്ച് ബാങ്കിങ്ങ് സേവനങ്ങൾ സുരക്ഷിതകമാക്കാൻ ശ്രമിക്കുക.

കാർഡ് ലഭിച്ചിട്ട് നിലവിൽ ഇതുവരെ ഓൺലൈൻ ട്രാൻസാക്ഷൻ നടത്തിയിട്ടില്ല എങ്കിൽ ഈ സേവനം നിങ്ങളുടെ കാർഡിൽ ഓഫ് ചെയ്തിട്ടുണ്ട്.ഇനി നിങ്ങൾ ഇത്തരം സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ബാങ്കുമായി ബന്ധപ്പെടണം.

Advertisement