Advertisement

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ പുതിയ മാറ്റങ്ങൾ

ഏവർക്കും ഉപകാരപ്രദമാകുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വരുന്ന അടിമുടി മാറ്റങ്ങൾ എന്താണെന്നറിയാം.

Advertisement

നിരവധി രാജ്യങ്ങളിൽ , എല്ലാവരും തങ്ങളുടെ ഒരുവിഹിതം അവരുടെ ആരോഗ്യ ഇൻഷുറൻസിനായി മാറ്റിവയ്ക്കണമെന്നത് നിയമമാണ്. എന്നാൽ ഇന്ത്യ പോലെ ഒരു രാജ്യത്ത് സ്വയം ആരോഗ്യ ഇൻഷുറൻസ് എടുത്തെങ്കിൽ മാത്രമേ രോഗം വരുമ്പോൾ ഭീമമായ ബിൽതുകക്ക് തുല്യമായ തുക നമുക്ക് ലഭിക്കുകയുള്ളൂ .ഇതിന് പ്രധാനകാരണം ഇന്ത്യയിൽ സർക്കാർ ആശുപത്രികൾ നിലവിൽ ചികിത്സ നമുക്ക് സൗജന്യമായി ലഭിക്കുന്നതിനാലാണ്.

എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും ബേസിക് ആരോഗ്യ പദ്ധതിയെന്ന നിലയിൽ ആരോഗ്യ സഞ്ജീവനി എന്ന പേരിൽ ഇൻഷുറൻസ് പദ്ധതി രൂപം നൽകിയിട്ടുണ്ട്. ഏതൊരു സാധാരണക്കാരനും തുടങ്ങാവുന്ന വളരെ ലളിതമായ ആരോഗ്യ പദ്ധതിയാണിത്. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം 2021 ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ എല്ലാ ഇൻഷുറൻസ് കമ്പനികൾക്കും പൊതുവായ ചില നടപടിക്രമങ്ങൾ രൂപീകരിച്ചു നൽകിയിട്ടുണ്ട് . ഏവർക്കും ആശ്വാസകരമാകുന്ന മാറ്റങ്ങളാണ് ഇതിൽ നിർദ്ദേശിച്ചിട്ടുള്ളത്.

എട്ടുവർഷമായി തുടർന്നുകൊണ്ടുപോകുന്ന ഇൻഷുറൻസ് പദ്ധതിയാണെങ്കിൽ ഒഴിവുകഴിവുകൾ പറയാതെ എത്രയും പെട്ടെന്ന് ഇൻഷുറൻസുകൾ ക്ലെയിം ചെയ്തു നൽകിയിരിക്കണം. ഇൻഷുറൻസിന് വേണ്ടി ക്ലെയിമിന് അപേക്ഷിച്ചാൽ 45 ദിവസത്തിനകം ഇൻഷുറൻസ് ക്ലെയിം സ്വീകരിച്ചതായോ നിഷേധിച്ചതായോ ഉപഭോക്താവിനെ അറിയിച്ചിരിക്കണം. ഈ പദ്ധതിയിൽ ചേർന്ന് കഴിയുമ്പോൾ ഇൻഷുറൻസിന് നിലവിലുണ്ടായിരുന്ന പ്രീമിയം തുക മൂന്നു വർഷത്തേക്ക് വ്യത്യാസപ്പെടുത്താൻ പാടുള്ളതല്ല. ഒരുമിച്ച് പ്രീമിയം അടയ്ക്കാൻ സാധിക്കുകയില്ലെങ്കിൽ ഗ്രേസ് പിരീഡ് അനുവദിച്ച് അതിനുള്ളിൽ പ്രീമിയം തുക അടക്കുവാനും, തുടർന്ന് ലഭിക്കുവാനുള്ള തുക അനുവദിച്ച് കൊടുക്കുവാനും കമ്പനി ബാധ്യസ്ഥരായിരിക്കണം. ഇപ്രകാരമാണ് നിലവിൽ വരാൻപോകുന്ന ആരോഗ്യ ഇൻഷുറൻസിലെ മാറ്റങ്ങൾ.̊കൂടുതൽ അറിയുവാൻ വീഡിയോ കാണൂ

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്