ഇന്ത്യയിൽ ആദ്യമായി മള്‍ട്ടി അസറ്റ് ഫണ്ട് ആരംഭിച്ചിരിക്കുകയാണ് നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. ന്യൂ ഫണ്ട് ഓഫര്‍ ഓഗസ്റ്റ് 7 മുതൽ 21 വരെ ആയിരിക്കും ഉണ്ടായിരിക്കുക.
കുറഞ്ഞത് 5000 രൂപയിൽ നിക്ഷേപം തുടങ്ങാവുന്ന ഒരു ഓപ്പൺ എൻഡഡ് സ്കീമാണ് മൾട്ടി അസറ്റ് ഫണ്ടിലൂടെ നിപ്പോൺ ലക്ഷ്യമിടുന്നത് . സാധാരണ മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് വിത്യസ്ത മേഖലകളിൽ നിക്ഷേപം സാധ്യമാകുന്നു എന്നതാണ് ഈ സ്കീമിന്റെ ഏറ്റവും വലിയ സവിശേഷത.ദീർഘകാല മൂലധന വളർച്ചയാണ് ഈ സ്കീം ലക്ഷ്യം വയ്ക്കുന്നത്.
കടപത്രങ്ങളുടെ സ്ഥിരത,വിത്യസ്ത മേഖലകളിലെ നിക്ഷേപം തുടങ്ങിയതുപോലുള്ള ധാരാളംനേട്ടങ്ങൾ നിക്ഷേപകർക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്നു.മൾട്ടി അസറ്റ് ഫണ്ടിന്റെ മൊത്തം ആസ്തിയുടെ 50 ശതമാനവും ഇന്ത്യൻ ഓഹരികളിൽ തന്നെയാണ് നിക്ഷേപം നടത്തുക .മൊത്തം ആസ്തിയുടെ 20 ശതമാനം മാത്രമാണ് വിദേശ നിക്ഷേപത്തിനായി മാറ്റിവെക്കുക. ബാക്കിയുള്ളവ കമ്മോഡിറ്റികളിലും , മണി മാർക്കറ്റിലും നിക്ഷേപിക്കും. മ്യൂച്ചൽ ഫണ്ടിലൂടെ ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളിൽ നിക്ഷേപം നടത്തി കൂടുതൽ നേട്ടങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് നിപ്പോണ്‍ ലൈഫ് ഇന്ത്യ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് അവതരിപ്പിച്ച മൾട്ടി അസറ്റ് ഫണ്ട് വളരെ ഉപയോഗപ്രദമായിരിക്കും.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്