Categories: INVESTMENT

മള്‍ട്ടി അസ്സറ്റ്‌ ഫണ്ടുമായി നിപ്പോൺ ഇന്ത്യ മ്യൂച്ചൽ ഫണ്ട്

Advertisement

ഇന്ത്യയിൽ ആദ്യമായി മള്‍ട്ടി അസറ്റ്‌ ഫണ്ട്‌ ആരംഭിച്ചിരിക്കുകയാണ് നിപ്പോണ്‍ ലൈഫ്‌ ഇന്ത്യ അസറ്റ്‌ മാനേജ്‌മെന്റ്‌ ലിമിറ്റഡ്. ന്യൂ ഫണ്ട്‌ ഓഫര്‍ ഓഗസ്റ്റ് 7 മുതൽ 21 വരെ ആയിരിക്കും ഉണ്ടായിരിക്കുക.

കുറഞ്ഞത് 5000 രൂപയിൽ നിക്ഷേപം തുടങ്ങാവുന്ന ഒരു ഓപ്പൺ എൻഡഡ് സ്കീമാണ് മൾട്ടി അസറ്റ് ഫണ്ടിലൂടെ നിപ്പോൺ ലക്ഷ്യമിടുന്നത് . സാധാരണ മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് വിത്യസ്ത മേഖലകളിൽ നിക്ഷേപം സാധ്യമാകുന്നു എന്നതാണ് ഈ സ്കീമിന്റെ ഏറ്റവും വലിയ സവിശേഷത.ദീർഘകാല മൂലധന വളർച്ചയാണ് ഈ സ്കീം ലക്ഷ്യം വയ്ക്കുന്നത്.

കടപത്രങ്ങളുടെ സ്ഥിരത,വിത്യസ്ത മേഖലകളിലെ നിക്ഷേപം തുടങ്ങിയതുപോലുള്ള ധാരാളംനേട്ടങ്ങൾ നിക്ഷേപകർക്ക് ഈ പദ്ധതിയിലൂടെ ലഭിക്കുന്നു.മൾട്ടി അസറ്റ് ഫണ്ടിന്റെ മൊത്തം ആസ്തിയുടെ 50 ശതമാനവും ഇന്ത്യൻ ഓഹരികളിൽ തന്നെയാണ് നിക്ഷേപം നടത്തുക .മൊത്തം ആസ്തിയുടെ 20 ശതമാനം മാത്രമാണ് വിദേശ നിക്ഷേപത്തിനായി മാറ്റിവെക്കുക. ബാക്കിയുള്ളവ കമ്മോഡിറ്റികളിലും , മണി മാർക്കറ്റിലും നിക്ഷേപിക്കും. മ്യൂച്ചൽ ഫണ്ടിലൂടെ ഇന്ത്യയിലും വിദേശത്തും വിവിധ മേഖലകളിൽ നിക്ഷേപം നടത്തി കൂടുതൽ നേട്ടങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് നിപ്പോണ്‍ ലൈഫ്‌ ഇന്ത്യ അസറ്റ്‌ മാനേജ്‌മെന്റ്‌ ലിമിറ്റഡ് അവതരിപ്പിച്ച മൾട്ടി അസറ്റ് ഫണ്ട് വളരെ ഉപയോഗപ്രദമായിരിക്കും.

Advertisement