Categories: NEWS

സെഞ്ചുറി അടിച്ചു ഉള്ളി, കയ്യിലെടുക്കാതെ കണ്ണു നനയിപ്പിച്ചു സവാളയും

Advertisement

കോവിഡ് പ്രതിസന്ധിക്ക് പുറമേ സാധാരണക്കാരുടെ കണ്ണ് നനച്ചും കൈ പൊള്ളിച്ചും ഉള്ളി സവാള വില കുതിച്ചുയരുന്നു. പത്തു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വില കുതിച്ചുയർന്നിരിക്കുന്നത്. അഞ്ചു രൂപ വീതം ദിനംപ്രതിയാണ് വർധിക്കുന്നത്. മഴക്കെടുത്തിയും കോവിഡ് പ്രതിസന്ധിയും മൂലം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതോടെയാണ് ആവശ്യവസ്തുക്കളുടെ കുത്തനെയുള്ള വിലവർധനത്തിന് കാരണം.

40 രൂപയിൽ നിന്ന് 90 രൂപയിലേക്ക് സവാള എത്തിയിരിക്കുമ്പോൾ 80ൽ നിന്ന് 120 ലേക്ക് എത്തിച്ചു ഞെട്ടിച്ചിരിക്കുകയാണ് ഉള്ളി. ഇതിനുപുറമേ പച്ചക്കറികൾക്കും വില വർധിച്ചിട്ടുണ്ട്. ഇതിലൊരു മാറ്റം വരുത്താൻ സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽ കൂടുതൽ പ്രതിസന്ധിയിലേക്ക് ജനങ്ങൾ
കടക്കും. ഇന്ത്യയിൽനിന്നുള്ള കയറ്റുമതി നിരോധനം ഏർപ്പെടുത്തിയതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.

കേരളത്തിൽ സവാള വില നിയന്ത്രിക്കാൻ ഹോട്ടി കോർപ്പ് വഴി സവാള സംഭരിച്ചു 45 രൂപക്ക് വിതരണം ആരംഭിച്ചിട്ടുണ്ട്.ഒരാൾക്ക് ഒരു ദിവസം ഒരു കിലോ സവാള മാത്രമേ വിതരണം ചെയ്യൂ.

Advertisement