ബ്രാഞ്ച് സന്ദർശിക്കാതെ ഓൺലൈനായി എസ്‌ബിഐ സേവിംഗ്സ് അക്കൗണ്ട് തുറക്കാം
എസ്‌ബിഐ ഇൻസ്റ്റാ സേവിംഗ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് യോനോ ആപ്പ് ഡൌൺലോഡ് ചെയ്യുക.പാൻ ആധാർ കാർഡ് വിവരങ്ങൾ നൽകുക.
Advertisement
ഇന്ത്യയിലെ പൗരന്മാർക്ക് സൗകര്യപ്രദമായ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെ, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,ആധാർ അടിസ്ഥാമാക്കിയുള്ള ഇൻസ്റ്റന്റ് ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടായ ‘എസ്ബിഐ ഇൻസ്റ്റാ സേവിംഗ് ബാങ്ക് അക്കൗണ്ട്’ ആരംഭിച്ചു. ബാങ്കിന്റെ മൊബൈൽ ആപ്പ് ആയ യോനോ വഴി ആണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഈ പുതിയ സേവനം ഉപയോഗിച്ച് ജസ്റ്റ് പാൻ, ആധാർ വിവരങ്ങൾ മാത്രം നൽകി അക്കൗണ്ട് ഓപ്പൺ ചെയ്യാം. എസ്‌ബിഐ ഇൻസ്റ്റാ സേവിംഗ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് 24 × 7 ബാങ്കിംഗ് ആക്സസ് ഉണ്ടായിരിക്കാം. കൂടാതെ ഇൻസ്റ്റാ സേവിംഗ് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവർക്ക് റുപേയ് ഡെബിറ്റ് കാർഡ് സൗകര്യവും ലഭിക്കുന്നതാണ്.
എസ്‌ബിഐ ഇൻസ്റ്റാ സേവിംഗ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി യോനോ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു പാൻ, ആധാർ വിശദാംശങ്ങൾ നൽകുകുക .തുടർന്ന് നിങ്ങളുടെ ഫോണിലേക്ക് വരുന്ന OTP എന്റർ ചെയ്തു മറ്റു വിശദാംശങ്ങൾ ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.ഈ രീതിയിൽ എസ്‌ബിഐ ഇൻസ്റ്റാ സേവിംഗ് ബാങ്ക് അക്കൗണ്ട് തുറക്കാം.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്