ഇന്ത്യയിൽ നോട്ട് നിരോധനം കൊണ്ട് സാധിക്കാത്തത് കൊറോണയ്ക്ക് സാധിച്ചു. 2016 അവസാനം നടത്തിയ നോട്ടു നിരോധനത്തിന്റെ പ്രധാനലക്ഷ്യം കള്ള പണമിടപാടുകൾ തടയുക എന്നതായിരുന്നു. ഇതിനു വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. പക്ഷേ ഇതിപ്പോൾ കൊറോണ കാരണം കള്ളപ്പണം ഇടപാടുകളിൽ ഗണ്യമായ കുറവാണ് കാണുന്നത്. കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ലോക്കൽ സർക്കിൾ 15,000 പേരെ വച്ച് നടത്തിയ സർവേയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിങ്ങനെ.
കൊറോണാ മഹാമാരി കാരണം ലോൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മിക്ക ഉപഭോക്താക്കളും ഓൺലൈൻ സ്റ്റോറുകൾ വഴിയാണ് സാധനങ്ങൾ വാങ്ങിയിരുന്നത്. ഇതുവഴി കൂടുതൽ ആളുകൾ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ തുടങ്ങി. 14 ശതമാനം പൗരന്മാരും 50 മുതൽ 100 ശതമാനം പർച്ചേസുകളും ഓൺലൈൻ വഴിയാണ് നടത്തിയിരുന്നത്. വീട്ടു ജോലിക്കാർക്ക് ശമ്പളം നൽകുമ്പോഴും പുറത്തുപോയി കാര്യങ്ങൾ നിറവേറ്റുമ്പോഴുമാണ് നേരിട്ടുള്ള നോട്ട് ഉപയോഗം നടത്തിയത്. ഇത് കള്ള പണമിടപാടുകൾ വലിയ തോതിൽ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്.
3,456.5 കോടി രൂപയാണ് ഇന്ത്യയിൽ ഡിജിറ്റലായി കൈമാറിയിട്ടുള്ളത്. ഓൺലൈൻ വഴി പണമിടപാടുകൾ നടത്തുന്നവരിൽ ഗണ്യമായ വർധനയാണ് ഇന്ത്യ രേഖപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബർ ലെ കണക്കുകൾ പ്രകാരം 207 കോടി രൂപയാണ് യുപിഐ ഉപയോഗിച്ച് കൈമാറിയിട്ടുള്ളത്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്