Advertisement

നേരിട്ടുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപ പ്ലാറ്റ്ഫോമായാണ് പേടിഎം മണി ആദ്യം ആരംഭിച്ചത്. എന്നാൽ ഇപ്പോൾ പെൻഷൻ സ്കീം, ഇക്വിറ്റി ട്രേഡിംങ്, ഐപിഒ നിക്ഷേപം, ഇടിഎഫുകൾ, ഡിജിറ്റൽ ഗോൾഡുകൾ എന്നിവയും പേടിഎം മണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനോ പണം റീഡീം ചെയ്യുന്നതിനോ നിരക്കുകളൊന്നുമില്ലാതെ പേടിഎം മണി സൌജന്യ മ്യൂച്ചൽ ഫണ്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പേടിഎം മണി വെബ് മൊബൈൽ ട്രേഡിംങ് ആപ്പ് വഴി നിക്ഷേപകർക്ക് തടസ്സമില്ലാതെ ട്രേഡിംങ് നടത്താവുന്നതാണ്.

Open Paytm Money Account

പേടിഎം മണിയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം

• സൌജന്യ ഇക്വിറ്റി ഡെലിവറി ട്രേഡിംങ്
• മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾക്ക് കമ്മീഷൻ ആവശ്യമില്ല
• ഒരു ട്രേഡിന് ഈടാക്കുന്ന പരമാവധി ബ്രോക്കറേജ് 10 രൂപ
• മെയിൻറ്റനൻസ് ചാർജുകൾ ഇല്ല
• ഡിജിറ്റലായി അക്കൌണ്ട് ആരംഭിക്കാനും ട്രേഡ് ചെയ്യാനുമുള്ള സൌകര്യം
• എക്സ്റ്റേണൽ റെഗുലർ മ്യൂച്ചൽ ഫണ്ടുകളെ ഡയറക്ട് മ്യൂച്വൽ ഫണ്ടായി മാറ്റാനുള്ള അവസരം

സ്റ്റോക്കുകളും മ്യൂച്ചൽ ഫണ്ടിനും പുറമേ ഡിജിറ്റൽ ഗോൾഡ്, ഇടിഎഫ്, ഐപിഒ, എൻപിഎസ് റിട്ടയർമെൻറ്റ് ഫണ്ട് എന്നിവയിൽ എളുപ്പത്തിൽ നിക്ഷേപം നടത്താൻ പേടിഎം മണി സഹായിക്കുന്നു.

ചാർജുകൾ

പേടിഎം മണി ഒരു നിശ്ചിത ബ്രേക്കറേജ് ആണ് പിന്തുടരുന്നത്. ഇത് പരമാവധി 10 രൂപയാണ്. എന്നാൽ ബ്രോക്കറേജിന് പുറമേ പേടിഎം മണി ഈടാക്കുന്ന മറ്റ് ചാർജുകൾ ഏതൊക്കെയാണെന്ന് നോക്കാം

• നെറ്റ് ബാങ്കിംങ് വഴി പണം ആഡ് ചെയ്യുമ്പോൾ നിരക്ക് 10 രൂപ
• വാർഷിക പ്ലാറ്റ്ഫോം ഫീസ് 300 രൂപ
• പേടിഎം മണി പ്ലാറ്റ്ഫോമിൽ അക്കൌണ്ട് ആരംഭിക്കുന്നത് ഇപ്പോൾ സൗജന്യമാണ്

ഉപഭോക്താക്കൾക്ക് ഓൺലൈൻ അക്കൌണ്ട് ആരംഭിക്കാം. പേടിഎം മണി മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിച്ചോ ഓൺലൈൻ അക്കൌണ്ട് ആരംഭിക്കാവുന്നതാണ്. അക്കൌണ്ട് ആരംഭിക്കുന്നതിന് ഇപ്പോൾ ചാർജ് ഇല്ല.

പേടിഎം മണിയിൽ അക്കൌണ്ട് ആരംഭിക്കുന്നതിന് മുമ്പ് അതിൻറ്റെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കണം.

പേടിഎം മണിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

• ലളിതമായ ട്രേഡിംങ് പ്ലാറ്റ്ഫോം
• കുറഞ്ഞ ട്രേഡിംങ് ചാർജുകൾ
• ഡിജിറ്റലായി അക്കൌണ്ട് ആരംഭിക്കാനും ട്രേഡ് ചെയ്യാനുമുള്ള സൌകര്യം
• സ്റ്റോക്കുകൾക്കും മ്യൂച്ചൽ ഫണ്ടുകൾക്കും പുറമേ ഡിജിറ്റൽ ഗോൾഡിലും എൻപിഎസിലും ഓൺലൈനായി നിക്ഷേപിക്കുന്നതിനുള്ള അവസരം
• ഇൻഹൌസ് ബ്രോക്കറേജ് കാൽക്കുലേറ്റർ

ഇനി പേടിഎം മണിയ്ക്ക് ചില പോരായ്മകളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം

• മാർജിൻ ഫണ്ടിംങ് സൌകര്യം ലഭ്യമല്ല
• ഓഫ് ലൈനായി അക്കൌണ്ട് ആരംഭിക്കാനും ട്രേഡ് ചെയ്യാനും സാധിക്കില്ല.
• ചരക്കുകളിലും കറൻസികളിലും ട്രേഡ് ചെയ്യാൻ സാധിക്കില്ല
• എൻആർഐ ട്രേഡിംങ് അക്കൌണ്ട് സൌകര്യം ലഭ്യമല്ല
• അൺലിമിറ്റഡ് ട്രേഡിംങ് പ്ലാനുകൾ ഇല്ല

Advertisement