ഓൺലൈൻ പെയ്മെന്റ് സർവീസ് പ്രൊവൈഡറായ പേ ടി എമ്മുമായി ചേർന്ന് ക്രെഡിറ്റ് കാർഡുകൾ ഇറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പേടിഎം എസ്ബിഐ കാർഡ്, പേടിഎം എസ്ബിഐ കാർഡ് സെലക്ട് എന്നിങ്ങനെ രണ്ടു മോഡലിലുള്ള കാർഡുകളാണ് ഇറക്കിയത്. മികച്ച ഓഫറുകളും ആനുകൂല്യങ്ങളുമാണ് വിസ പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഈ കാർഡുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.
പുതിയതായി അവതരിപ്പിച്ച കാർഡുകൾ ഉപയോഗിച്ച് മൂവി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കൊ പേടിഎം മാൾ വഴി പർച്ചേസ് നടത്തുന്നവർക്കോ 5 ശതമാനം വരെ ക്യാഷ് ബാക്ക് നേടാൻ അവസരമുണ്ട്. കൂടാതെതന്നെ മൊബൈൽ റീചാർജ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റ്, മറ്റു പണമിടപാടുകൾ തുടങ്ങി എല്ലാത്തിനും 1% മുതൽ 2% വരെ ക്യാഷ് ബാക്ക് ലഭ്യമാണ്. പേ ടിഎംആപ്പ് വഴി തന്നെ കാർഡ് ലഭിക്കാൻ വേണ്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. 499, 1499 എന്നീ നിരക്കുകളിലാണ് കാർഡുകൾ ലഭ്യമാവുക.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന ഈ സമയത്ത് നേരിട്ടുള്ള പണമിടപാടുകൾ പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ ഉള്ളത്. എല്ലാവർക്കും പ്രേത്യേകിച്ചു ഇന്ത്യയിലെ പുതുതലമുറയ്ക്ക് ഓൺലൈൻ പെയ്മെന്റുകൾ സുപരിചിതമാക്കാനും ഇതിലൂടെ സാധിക്കും.
മറ്റ് തേർഡ് പാർട്ടി പ്ലാറ്റ്ഫോമുകളിലും ഓഫ് ലൈൻ സ്റ്റോറുകളിലും ഈ കാർഡുകൾ പ്രയോജനകരമാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്