വിവിധ ബാങ്കുകളിലെ പേഴ്‌സണൽ ലോൺ പലിശ നിരക്ക് | എന്തൊക്കെ ശ്രദ്ധിക്കണം
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ആരോഗ്യമേഖലയിൽ മാത്രമല്ല പ്രതിസന്ധികൾ സൃഷ്ടിച്ചത്.വൻകിട രാഷ്ട്രങ്ങൾ,ചെറുകിട കച്ചവടക്കാർ, സാധാരണ ജനങ്ങൾ ഇവരെല്ലാം ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.ലോക്ഡൗണിനെ തുടർന്ന് ജോലി നഷ്ടമായതും, ശമ്പളം കുറച്ചഞ്ഞതുമെല്ലാം ഇതിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. ഈ അവസരത്തിൽ ജനങ്ങൾക്ക് ഏറ്റവും സഹായകമാകുന്നത് ബാങ്കുകൾ നൽകുന്ന വായ്പകളാണ്.പല തരത്തിലുള്ള വായ്പകൾ ബാങ്കുകൾ നൽകുന്നുണ്ട്.ഇതിൽ ഈട് നൽകാതെ ലഭിക്കുന്ന വായ്പ ആണ് പേഴ്‌സണൽ ലോൺ.പേഴ്‌സണൽ ലോൺ എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം
പേഴ്സണൽ ലോൺ
പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ,ഇതിനു പലിശ നിരക്ക് കൂടുതലാണ് എന്നതാണ്. അതുപോലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ലഭ്യമാക്കുന്ന ബാങ്കിൽ അപേക്ഷിക്കാനും ശ്രദ്ധിക്കണം.
ക്രെഡിറ്റ് സ്കോറും വരുമാനവും
പലിശ നിരക്കിനെ പോലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ക്രെഡിറ്റ് സ്കോർ.ഉയർന്ന ക്രെഡിറ്റ് സ്കോർ നിരക്കുള്ളവർക്കാണ് പേഴ്സണൽ ലോൺ എളുപ്പത്തിൽ കിട്ടാൻ സാധ്യത. പ്രത്യേകിച്ച് ഇത്തരം ലോണിന് അപേക്ഷിക്കുമ്പോൾ വായ്പാ തുക തിരിച്ചടക്കുമെന്ന് ബാങ്കിന് ഉറപ്പ് ലഭിക്കുന്നത്, ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും.ക്രെഡിറ്റ് കാർഡിനോടൊപ്പം പലിശനിരക്ക് കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്ന മറ്റൊരു ഘടകമാണ് വരുമാനം .
വളരെ കുറഞ്ഞ പലിശ നിരക്കിൽ പേഴ്സണൽ ലോൺ ലഭ്യമാകുന്ന 10 ബാങ്കുകൾ താഴെപ്പറയുന്നു
ഇന്ത്യൻ ബാങ്ക് – 9.20%
ഐഡിഎഫ്സി ബാങ്ക് – 9.20%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – 9.60%
പഞ്ചാബ് നാഷണൽ ബാങ്ക് – 9.65% സെൻട്രൽ ബാങ്ക് – 9.85%
സിറ്റി ബാങ്ക് – 9.99%
യുക്കോ ബാങ്ക് – 10.05%
സൗത്ത് ഇന്ത്യൻ ബാങ്ക് – 10.05%
ബാങ്ക് ഓഫ് ബറോഡ – 10.50% എച്ച്എസ്ബിസി – 10.50%
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്