Categories: INVESTMENTNEWS

പിജിഐഎം ഇന്ത്യ‌ ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ട് ,വിപണിക്കൊപ്പം നേട്ടം

Advertisement

ബാലൻസ്ഡ് അഡ്വാന്റ്റേജ് ഫണ്ട് അവതരിപ്പിച്ച് പിജിഐഎം ഇന്ത്യ. നഷ്ടസാധ്യത ക്രമപ്പെടുത്തി നിക്ഷേപകർക്ക് പറ്റുന്നത്ര വരുമാനം നൽകാൻ ശ്രമിക്കുന്ന ഫണ്ടുകൾ ആണ് ബാലൻസ് അഡ്വാൻറ്റേജ് ഫണ്ടുകൾ. ഇവ നിക്ഷേപകരെ നികുതി ലാഭിക്കാനും സഹായിക്കും.
പുതുതായി തുടങ്ങിയ ഒരു ഫണ്ട് വിഭാഗമാണ് ബാലൻസ്ഡ് അഡ്വാന്റ്റേജ് ഫണ്ട്.ജനുവരി 29 വരെയാണ് ന്യൂഫണ്ട് ഓഫർ (NFO ). ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 5000 രൂപയാണ്. ഓഹരികൾ, മണി മാർക്കറ്റ് തുടങ്ങി നിരവധി മേഖലകളിൽ ഈ ഫണ്ട് നിക്ഷേപം നടത്തും.

നിക്ഷേപകർക്ക് പരമാവധി ലാഭം നൽകി മൂലധന നേട്ടവും വരുമാനവും നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. വിപണിയിലെ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ആയിരിക്കും വിവിധ ആസ്തി വിഭാഗങ്ങളിലെ നിക്ഷേപ കണക്കുകൾ തീരുമാനിക്കുന്നത്. ഡൈനാമിക് അസറ്റ് അലോക്കേഷൻ രീതിയാണ് ഇതിനായി പിന്തുടരുന്നത് .

Advertisement