ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിലെ മുൻ നിര കമ്പനി ആയ ഫോൺ പേ ആദിത്യ ബിർള സൺലൈഫുമായി ചേർന്ന് പുതിയ ദീർഘകാല നിക്ഷേപ പദ്ധതി അവതരിപ്പിച്ചു.സൂപ്പർ ഫണ്ട് എന്നാണ് പുതിയ പദ്ധതിയുടെ പേര്.ഇത് കൂടാതെ ഫോൺ പേ ആപ്പിൽ ലഭ്യമായ ലിക്വിഡ് ഫണ്ട് ഓപ്‌ഷനിലും ആദിത്യ ബിർള സൺ ലൈഫ് തന്നെ ആണ് പാർട്ണർ.ഓഹരി, സ്വര്‍ണ്ണം, കടപത്രം തുടങ്ങിയ മേഖലകളിൽ ഒക്കെ സൂപ്പർ ഫണ്ട് വഴി നിക്ഷേപിക്കുവാനായി സാധിക്കും,കുറഞ്ഞത് 500 രൂപ മുതൽ നിക്ഷേപിക്കാം.
Advertisement
ഓരോരുത്തർക്കും എടുക്കുവാൻ സാധിക്കുന്ന റിസ്കിന്റെ അടിസ്ഥാനത്തിൽ ഓഹരി, സ്വര്‍ണ്ണം, കടപത്രം എന്നിവയിൽ അനുയോജ്യമായത് തിരഞ്ഞെടുക്കാം.വിവിധ AMC കളുടെ വിത്യസ്ത ഫണ്ടുകൾ ഫോൺ പേ സൂപ്പർ ഫണ്ടിൽ ലഭ്യമാണ്.നിങ്ങൾ ഫണ്ട് തിരഞ്ഞെടുത്ത് നിക്ഷേപം തുടങ്ങിയാൽ ആദിത്യ ബിർള സൺ ലൈഫിന്റെ ഫണ്ട് മാനേജർമാർ ഇത് നിരീക്ഷിക്കുകയും വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ചു വേണ്ട മാറ്റം വരുത്തുകയും ചെയ്യും.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്