Advertisement

സൗദിയിൽനിന്ന് 1.3 ബില്യൺന്റെ നിക്ഷേപവുമായി റിലയൻസ്​

ലോകത്തിലെ ഏറ്റവും വലിയ വെൽത്ത് ഫണ്ടുകളിൽ ഒന്നായ സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 1.3 ബില്യൺ നിക്ഷേപവുമായി റിലയൻസ് റീട്ടെയിൽസിന്റെ 2.04% ഓഹരി നേടി. ഈ നിക്ഷേപത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള പിഐഎഫ്ന്റെ സാന്നിധ്യം ശക്തമാവും. റിലയൻസ് ഡിജിറ്റൽ അനുബന്ധ കമ്പനിയായ ജിയോയുടെ 2.32% ഓഹരി പി ഐ എഫ് മുമ്പ് നേടിയിരുന്നു. റിലയൻസ് റീട്ടെയിൽ വെഞ്ചുർസ്‌ ലിമിറ്റഡിന്റെ 10.09 % ഓഹരി ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. ​

​സൗദിസൗദി അറേബ്യ ഗവൺമെന്റിനു വേണ്ടി നിക്ഷേപങ്ങൾ നടത്തുന്ന സോവറിൻ വെൽത്ത് ഫണ്ടാണ് പിഐഎഫ്. ആറ് ഇൻവെസ്റ്റ്മെന്റ് പൂളുകളിലൂടെ ആഭ്യന്തരമായും ആഗോളതലത്തിലും ഇൻവെസ്റ്റ്മെന്റ് നടത്തിവരുന്നു. പി എസ് സി നു പുറമേ മറ്റു കമ്പനികളും ആർഐഎല്ലിൽ
നിക്ഷേപം നടത്തിയിട്ടുണ്ട്. ​സിംഗപ്പൂരിലെ സോവറിൻ വെൽത്ത് ഫണ്ടായ ജിഐസി, മുബദാല ഇൻവെസ്റ്റ്മെന്റ്സ്, കെകെആർ എന്ന കമ്പനികളാണ് മുമ്പ് നിക്ഷേപം നടത്തിയിട്ടുള്ളത്. ​

സൗദി അറേബ്യയുമായി നീണ്ടനാളത്തെ ബന്ധമാണ് റിലയൻസിനുള്ളത്. സൗദി അറേബ്യയുടെ സാമ്പത്തികപരിഷ്കാരത്തിൽ മുൻനിര സ്ഥാമാണ് പി ഐ എഫിനുള്ളത്. ഇന്ത്യയിലെ ജനങ്ങൾക്ക് സന്തുഷ്ടമായ ജീവിതം നൽകാൻ പ്രവർത്തിക്കുന്ന റിലയൻസിലേയ്ക്ക് പിഐ
എഫിന്റെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. റിലയൻസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായ മുകേഷ് അംബാനി കൂട്ടിച്ചേർത്തു.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്