ലോകത്തിലെ ഏറ്റവും വലിയ വെൽത്ത് ഫണ്ടുകളിൽ ഒന്നായ സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് 1.3 ബില്യൺ നിക്ഷേപവുമായി റിലയൻസ് റീട്ടെയിൽസിന്റെ 2.04% ഓഹരി നേടി. ഈ നിക്ഷേപത്തിലൂടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള പിഐഎഫ്ന്റെ സാന്നിധ്യം ശക്തമാവും. റിലയൻസ് ഡിജിറ്റൽ അനുബന്ധ കമ്പനിയായ ജിയോയുടെ 2.32% ഓഹരി പി ഐ എഫ് മുമ്പ് നേടിയിരുന്നു. റിലയൻസ് റീട്ടെയിൽ വെഞ്ചുർസ് ലിമിറ്റഡിന്റെ 10.09 % ഓഹരി ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്.
സൗദിസൗദി അറേബ്യ ഗവൺമെന്റിനു വേണ്ടി നിക്ഷേപങ്ങൾ നടത്തുന്ന സോവറിൻ വെൽത്ത് ഫണ്ടാണ് പിഐഎഫ്. ആറ് ഇൻവെസ്റ്റ്മെന്റ് പൂളുകളിലൂടെ ആഭ്യന്തരമായും ആഗോളതലത്തിലും ഇൻവെസ്റ്റ്മെന്റ് നടത്തിവരുന്നു. പി എസ് സി നു പുറമേ മറ്റു കമ്പനികളും ആർഐഎല്ലിൽ
നിക്ഷേപം നടത്തിയിട്ടുണ്ട്. സിംഗപ്പൂരിലെ സോവറിൻ വെൽത്ത് ഫണ്ടായ ജിഐസി, മുബദാല ഇൻവെസ്റ്റ്മെന്റ്സ്, കെകെആർ എന്ന കമ്പനികളാണ് മുമ്പ് നിക്ഷേപം നടത്തിയിട്ടുള്ളത്.
സൗദി അറേബ്യയുമായി നീണ്ടനാളത്തെ ബന്ധമാണ് റിലയൻസിനുള്ളത്. സൗദി അറേബ്യയുടെ സാമ്പത്തികപരിഷ്കാരത്തിൽ മുൻനിര സ്ഥാമാണ് പി ഐ എഫിനുള്ളത്. ഇന്ത്യയിലെ ജനങ്ങൾക്ക് സന്തുഷ്ടമായ ജീവിതം നൽകാൻ പ്രവർത്തിക്കുന്ന റിലയൻസിലേയ്ക്ക് പിഐ
എഫിന്റെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. റിലയൻസ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായ മുകേഷ് അംബാനി കൂട്ടിച്ചേർത്തു.