ആരോഗ്യ മേഖലയ്ക്ക് കരുത്തേകാൻ കേന്ദ്ര ബജറ്റിൽ കൂടുതൽ തുക വകയിരുത്താൻ സാധ്യത. കൂടുതൽ പരിരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടി പ്രധാൻമന്ത്രി ഹെൽത്ത് ഫണ്ട് പദ്ധതിയിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാകും
പണം സമാഹരിക്കുന്നത്.
ആരോഗ്യ ഉൽപാദനത്തിലെ 2.5% പൊതു ആരോഗ്യമേഖലയിൽ ചെലവഴിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്ക് പിന്നിലുണ്ട്. 2025ഓടെ ഇത് നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഫണ്ടിന്റെ 25% ചെലവഴിക്കുന്നത് പ്രാഥമിക ആരോഗ്യ മേഖലയിൽ ആയിരിക്കും. നിലവിൽ പ്രാബല്യത്തിലുള്ള ആയുഷ്മാൻ ഭാരത് പോലെയുള്ള ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ കൂടുതൽ ബലപ്പെടുത്താനും ശ്രമം ഉണ്ട്.
അടിസ്ഥാനസൗകര്യം, കൃഷ്ണ മേഖലയുമായി ബന്ധപ്പെട്ട വികസനങ്ങൾ ഇവയെല്ലാം ലക്ഷ്യംവക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.