Categories: INVESTMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പാദ്യവും നിക്ഷേപങ്ങളും

Advertisement

കാബിനറ്റ് അംഗങ്ങളുടെ ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം തന്റെ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.ഇതനുസരിച്ചു സ്വന്തമായി കാർ ഇല്ലാത്ത നരേന്ദ്ര മോദി ഓഹരികളിൽ ഒന്നും തന്നെ നിക്ഷേപം നടത്തുന്നില്ല.70 വയസുള്ള പ്രധാനമന്ത്രിക്ക് നിലവിൽ കടങ്ങൾ ഒന്നും തന്നെ ഇല്ല.ജൂൺ അവസാനം വരെ ₹31,450 രൂപ ആണ് ക്യാഷ്‌ ആയി കയ്യിൽ ഉള്ളത്.2020 ജൂൺ 30 വരെയുള്ള കണക്കനുസരിച്ചു ₹2.85 കോടി ആണ് പ്രധാനമന്ത്രിയുടെ ആസ്ഥി.കഴിഞ്ഞ സാമ്പത്തിക വർഷം ഇത് ₹2.49 കോടി ആയിരുന്നു.പ്രധാനമന്ത്രിയുടെ അസ്ഥിയിൽ വർദ്ധനവ് ഉണ്ടായപ്പോൾ അമിത് ഷായുടെ അസ്ഥിയിൽ ഇടിവ് ആണ് സംഭവിച്ചിരിക്കുന്നത്.

₹3.38 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ സേവിങ്സ് അക്കൗണ്ടിൽ ബാലൻസ് ആയി ഉള്ളത്.SBI യിൽ ഫിക്സഡ് ഡെപ്പോസിറ്റ് ആയി ₹1,60,28,039 രൂപയാണ് ഉള്ളത്.കഴിഞ്ഞ സാമ്പത്തിക വർഷം ഇത് ₹1,27,81,574 രൂപ ആയിരുന്നു.₹1,51,875 രൂപ വില വരുന്ന 4 സ്വർണ്ണ മോതിരങ്ങൾ കൈവശം ഉണ്ട്.₹1.1 കോടി വിലവരുന്ന വീടും സ്ഥലവും ഗാന്ധി നഗറിൽ അദ്ദേഹത്തിനുണ്ട്.₹8,43,124 രൂപ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപം ഉണ്ട്.ടാക്സ് സേവ് ചെയ്യാനായി ₹1,50,957 രൂപയുടെ പ്രീമിയം ലൈഫ് ഇൻഷുറൻസിനായി അടക്കുന്നുണ്ട്.

Advertisement