പ്രധാനമന്ത്രിയുടെ സ്വനിധി വായ്പാ പദ്ധതിയെകുറിച്ച് അറിയേണ്ടതെല്ലാം.
പ്രധാനമന്ത്രിയുടെ കീഴിൽ കേന്ദ്രസർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട് . ഏറ്റവുമൊടുവിൽ തെരുവ് കച്ചവടക്കാർക്ക് ലഭിക്കുന്ന വായ്പാപദ്ധതിയാണ് നിലവിൽ വന്നിരിക്കുന്നത് .കോവിഡ്-19 മഹാമാരിയെ തുടർന്നുണ്ടായ ലോക്ഡൗൺ മൂലം നിരവധിപേർക്ക് തങ്ങളുടെ തെരുവ് കച്ചവടങ്ങൾ നിർത്തി വയ്ക്കേണ്ടതായും ഉപേക്ഷിക്കേണ്ടതായും വന്നു. അതിനാൽ 24 മാർച്ച് 2020 ലോക്ഡൗണിന് മുൻപ് തെരുവ് കച്ചവടങ്ങൾ ചെയ്തവർക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാവുക.
എന്താണ് പ്രധാനമന്ത്രിയുടെ സ്വനിധി വായ്പാപദ്ധതി എന്ന് നോക്കാം.
10000 രൂപയായിരിക്കും അപേക്ഷിക്കുന്ന ഓരോ കച്ചവടക്കാരനും വായ്പാ തുകയായി ലഭിക്കുക. ഈ തുക ഒരു വർഷത്തിനുള്ളിൽ തവണകളായി അടച്ചു തീർക്കേണ്ടതാണ് .കൃത്യമായ തവണകൾക്ക് മുൻപുതന്നെ ഈ വായ്പാ അടച്ചുതീർക്കുന്നവർക്ക് 7 ശതമാനം സബ്സിഡിയും സർക്കാർ നൽകുന്നു. സബ്സിഡി തുക മൂന്ന് തവണകളായി കച്ചവടക്കാരനായ അപേക്ഷകൻ്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതായിരിക്കും.
ഈ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാൻ ഉതകുന്ന യോഗ്യതകൾ താഴെപ്പറയുന്നവയാണ്.
തെരുവ് കച്ചവടം നഗരങ്ങളിൽ ചെയ്യുന്നതായിരിക്കണം. അല്ലെങ്കിൽ ഗ്രാമങ്ങളോട് ചേർന്നുള്ള നഗരാതിർത്തിയിൽ കച്ചവടം ചെയ്യുന്നവർക്കും ഇവയിൽ അപേക്ഷിക്കാം .ആധാർ കാർഡ് നിർബന്ധമായും കൈവശം ഉണ്ടായിരിക്കണം .മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണം. ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് അപേക്ഷ പൂരിപ്പിക്കേണ്ട ഫോമിൽ നൽകണം. ഓൺലൈനായും ,അക്ഷയ സെൻ്റർ വഴിയും വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം .പ്രധാനമന്ത്രി സ്വനിധി വായ്പാ പദ്ധതിയുടെ വെബ്സൈറ്റിൽ വിശദമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് . നിലവിൽ രണ്ട് ലക്ഷത്തോളം കച്ചവടക്കാർ വായ്പാപദ്ധതിയിൽ അപേക്ഷിച്ചിട്ടുണ്ട് .അവയിൽ അരലക്ഷത്തോളം കച്ചവടക്കാർക്ക് വായ്പാ നിലവിൽ അനുവദിച്ചിട്ടുണ്ട്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്