മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി വയവന്ദന യോജന. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ വഴിയാണ് ‘പ്രധാനമന്ത്രി വയവന്ദന യോജന’ (പി.എം.വി.വി.വൈ.) എന്ന സ്കീം നടപ്പിലാക്കുന്നത്.പ്രതിമാസം 10000 രൂപ വരെ പെൻഷൻ ലഭിക്കാൻ ഒറ്റത്തവണ മാത്രം പണം
അടക്കുന്ന പദ്ധതിയാണ് ഇത്. പിഎംവിവിവൈയ്ക്ക് കീഴിൽ പണം അടക്കാനുള്ള അവസാന തീയതി മാർച്ച് 31 വരെ മാത്രം.
Advertisement
10 വർഷമാണ് പോളിസി കാലാവധി. ഒറ്റത്തവണ 1,500000 രൂപ അടച്ചാൽ ആണ് പ്രതിമാസം 10000 രൂപ വരെ 10 വർഷത്തേക്ക് ലഭിക്കുന്നതാണ്. 60 വയസ്സ് കഴിഞ്ഞവർക്ക് പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ പെൻഷൻ 1000 രൂപയും പരമാവധി പെൻഷൻ തുക 10000 രൂപയുമാണ്.
ഓൺലൈനായോ ഓഫ്‌ലൈനായോ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്. പെൻഷന് പ്രതിമാസമായോ, ത്രൈമാസമായോ, അർധ വാർഷികമായോ , വാർഷികമായോ നിക്ഷേപകന് സ്വീകരിക്കാൻ സാധിക്കും 2023 മാർച്ച് 31 വരെ യാണ് പദ്ധതിക്കുവേണ്ടി അപേക്ഷിക്കേണ്ട അവസാന തീയതി.ഇടയ്ക്കു വച്ച് നിക്ഷേപകൻ മരണപ്പെട്ടാൽ തുക നോമിനിയ്ക്ക് ലഭിക്കുന്നതാണ്

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്