പെയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ്(2007) നിയമത്തിന് വിരുദ്ധമായി വിരുദ്ധമായി പ്രവർത്തിച്ചതിന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ മേൽ ഒരു കോടി രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ അന്താരാഷ്ട്ര അനുബന്ധ സ്ഥാപനമായ ഭൂട്ടാനിലെ ഡ്രൂക്ക് പിഎൻബി ബാങ്ക്
ലിമിറ്റഡുമായി 2010 മുതൽ റിസർവ് ബാങ്കിന്റെ അനുമതിയോ അംഗീകാരമോ ഇല്ലാതെ ബൈലാറ്ററൽ എടിഎം ഷെയറിങ് ക്രമീകരണം നടത്തുന്നുണ്ട്.
പിഎസ്എസ് ആക്ടിലെ സെക്ഷൻ 26(6)ലെ നിയമലംഘനത്തിനാണ് പിഴ ചുമത്തിയത്. പിഎൻബിയുടെ ഓഹരി കണക്കുകൾ ഇന്നലെ 1.37% ഉയർച്ച നേടിയ 29.50 രൂപയിൽ എത്തി. ഇതോടൊപ്പംതന്നെ പ്രീപെയ്ഡ് പെയ്മെന്റ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലും പ്രവർത്തിക്കുന്നതിനും ഏർപ്പെട്ടിരുന്ന ചില പെയ്മെന്റ് സിസ്റ്റം ഓപ്പറേറ്റർമാരുടെ ലൈസൻസും ആർബിഐ റദ്ദാക്കി.
ക്യാൻസലേഷൻ നടത്തിയതിനെ തുടർന്ന് ഈ സർവീസ് പ്രൊവൈഡർമാർക്ക് പിപിഐ ഓപ്പറേറ്റ് ചെയ്യാനോ ബിസിനസ് ഓഫ് ഇഷ്യൂൻസ് ട്രാൻസ്ആക്ട് ചെയ്യാനോ കഴിയില്ല.