ചെക്ക് തട്ടിപ്പ് തടയാനുള്ള മാർഗവുമായി ആർ ബി ഐ.പോസിറ്റിവ് പേ സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന സംവിധാനം അടുത്ത വര്ഷം ആരംഭത്തോടെ നിലവിൽ വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.ഉയർന്ന തുകയ്ക്കുള്ള ചെക്കുകൾക്കായിരിക്കും പോസിറ്റീവ് പേ സിസ്റ്റം ബാധകമാവുക.ചെക്കുകേസുകൾ ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ആർ ബി ഐയുടെ പുതിയ നീക്കം.
ചെക്ക് സമർപ്പിച്ചയാൾ എസ്.എം.എസ്, മൊബൈൽ ആപ്, ഇൻറർനെറ്റ് ബാങ്കിങ്, എ.ടി.എം തുടങ്ങിയ ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങൾ ബാങ്കിന് കൈമാറുന്നതാണ് പോസിറ്റിവ് പേ സിസ്റ്റം എന്ന് പറയുന്നത്.ലഭിക്കുന്ന വിവരങ്ങൾ ചെക്കിലെ വിവരങ്ങളുമായി ഒത്തുനോക്കിയശേഷമേ പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്ക് ചെക്ക് സമർപ്പിക്കുകയുള്ളു.
അഞ്ചു ലക്ഷത്തിൽ കൂടുതലുള്ള തുകയുടെ ചെക്ക് കൈമാറ്റത്തിന് ബാങ്കുകൾ സ്വമേധയാ പോസിറ്റീവ് പേ സിസ്റ്റം ഏർപ്പെടുത്തും.എന്നാൽ 50000 രൂപയുടെ മുകളിലുള്ള ചെക്ക് കൈമാറ്റമാണെങ്കിൽ ഉപഭോക്താവിന്റെ ആവശ്യപ്രകാരമായിരിക്കും ഈ സംവിധാനം ബാങ്കുകൾ ഏർപ്പെടുത്തുക.2021 ജനുവരി ഒന്നോടുകൂടെ പോസിറ്റീവ് പേ സിസ്റ്റം രാജ്യത്ത് നിലവിൽ വരുമെന്നാണ് ആർ ബി ഐ സൂചിപ്പിച്ചത്.
ഡെയ്ലി അപ്ഡേറ്റുകള് ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്