Advertisement

റെക്കോർഡ് ട്രാൻസാക്ഷനുമായി പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ,3 ദിവസത്തിനുള്ളിൽ 2,680 കോടി രൂപയുടെ ഇടപാടുകൾ

പോസ്റ്റ് ഓഫീസ് പേയ്മെന്റ്സ് ബാങ്കിൽ 3 ദിവസം കൊണ്ട് റെക്കോർഡ് ട്രാൻസാക്ഷൻ.വ്യാഴാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ പോസ്റ്റ് ഓഫീസ് സേവിംഗ് ബാങ്ക് അക്കൗണ്ടുകൾ വഴി 2,680 കോടി രൂപയുടെ ഇടപാടുകൾ രേഖപ്പെടുത്തി. മൂന്ന് ദിവസത്തെ കാലയളവിൽ ആളുകൾ ആകെ 1,615 കോടി രൂപ നിക്ഷേപിക്കുകയും 896 കോടി രൂപ പിൻ‌വലിക്കുകയും ചെയ്തു. ഇന്ത്യ പോസ്റ്റ് വ്യാഴാഴ്ച 819.72 കോടി രൂപയും വെള്ളിയാഴ്ച 906.22 കോടി രൂപയും ശനിയാഴ്ച 954.22 കോടി രൂപയും ഇടപാടുകൾ രേഖപ്പെടുത്തി.

Advertisement

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കിൽ പിപിഎഫ് ഉൾപ്പെടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ കുത്തനെ കുറച്ചിട്ടുണ്ട്. 2020 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ളപാദത്തിൽ പുതിയ നിരക്കുകൾ ബാധകമാണ്.രാജ്യത്തുടനീളം 1.5 ലക്ഷത്തിലധികം പോസ്റ്റോഫീസുകളുണ്ട്, അതിൽ 1.3 ലക്ഷം ശാഖകൾ ഗ്രാമീണ ഇന്ത്യയിലാണ്.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്