പോസ്റ്റ് ഓഫീസ് ലൈഫ് ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റ്: അവസാന തീയതി ജൂൺ 30 വരെ നീട്ടി
പോസ്റ്റ് ഓഫീസ് ലൈഫ് ഇൻഷുറൻസ് പ്രീമിയം പേയ്‌മെന്റ് അടക്കുവാനുള്ള സമയ പരിധി നീട്ടി : അവസാന തീയതി ജൂൺ 30
തപാൽ ലൈഫ് ഇൻഷുറൻസിനും റൂറൽ തപാൽ ലൈഫ് ഇൻഷുറൻസിനുമുള്ള പ്രീമിയം പേയ്‌മെന്റ് കാലയളവ് 2020 ജൂൺ 30 വരെ നീട്ടുമെന്ന് സർക്കാർ അറിയിച്ചു. കൊറോണ വൈറസ് (COVID-19) ഭീഷണിയും ,ഇന്ത്യയിലുടനീളം ഉള്ള ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ ആണ് പ്രീമിയം പേയ്മെന്റ് ഡേറ്റ് നീട്ടിയത്.തപാൽ ലൈഫ് ഇൻഷുറൻസും ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് പോളിസി ഹോൾഡർമാരും പ്രീമിയം അടയ്ക്കുന്നതിനായി പോസ്റ്റോഫീസുകളെ സമീപിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പോസ്റ്റ് ഓഫീസിൽ അത്യാവശ്യ സർവീസുകൾ മാത്രമേ ഉള്ളൂ.
എല്ലാ പിഎൽഐ അല്ലെങ്കിൽ ആർപിഎൽഐ പോളിസി ഹോൾഡർമാർക്കും, 2020 മാർച്ച്, 2020 ഏപ്രിൽ, 2020 മെയ് മാസങ്ങളിലെ പ്രീമിയയും പിഴയൊന്നും കൂടാതെ ജൂൺ 30 നുള്ളിൽ അടച്ചാൽ മതിയാകും.ഡിപ്പാർട്ട്മെന്റിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പോളിസി ഹോൾഡർമാർക്ക് PLI കസ്റ്റമർ പോർട്ടൽ ഉപയോഗിച്ച് പ്രീമിയം ഓൺലൈനായി അടയ്ക്കാം.
Post Office Life Insurance premium payment: Due date extended till June 30
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്