വലിയൊരു തുക ഒരുമിച്ചെടുക്കുവാൻ സാധിക്കുന്നവർ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗം എന്ന നിലയിൽ ഫിക്സഡ് ഡെപ്പോസിറ്റ് തിരഞ്ഞെടുക്കും.എന്നാൽ ഒരുമിച്ചു വലിയ സംഖ്യ കയ്യിൽ ഇല്ലാത്തവരോ ? അവർക്ക് വലിയൊരു സംഖ്യ നിർമിക്കുവാനും അതിനോടൊപ്പം തന്നെ മികച്ച പലിശ കൂടി നേടിയെടുക്കുവാനുമുള്ള ഒരു നിക്ഷേപ മാർഗം ആണ് റിക്കറിംഗ് ഡെപ്പോസിറ്റ് അഥവാ RD .എല്ലാ ബാങ്കുകളിലും RD ലഭ്യമാണ്.നിങ്ങൾക്ക് ബാങ്കിന്റെ മൊബൈൽ ആപ്പ് വഴിയും നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും റിക്കറിംഗ് ഡെപ്പോസിറ്റ് ഓപ്പൺ ചെയ്യാം.ഇന്ന് നമുക്ക് പോസ്റ്റ് ഓഫീസിന്റെ റിക്കറിംഗ് ഡെപ്പോസിറ്റ് പരിചയപ്പെടാം.
എല്ലാ മാസവും ഒരു നിശ്ചിത തുക വീതം ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപം നടത്തുന്ന രീതിയാണ് റിക്കറിംഗ് ഡെപ്പോസിറ്റ് .റിക്കറിംഗ് ഡെപ്പോസിറ്റ് തുടങ്ങുമ്പോൾ നിശ്ചയിക്കുന്ന പലിശ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക.അതിൽ മാറ്റം വരില്ല.നിക്ഷേപം സ്റ്റാർട്ട് ചെയ്യുമ്പോൾ നിങ്ങൾ സെറ്റ് ചെയ്യുന്ന തുക ആയിരിക്കും എല്ലാ മാസവും നിങ്ങൾ അടക്കേണ്ടി വരിക.
നിലവിൽ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റിന്റെ പലിശ വരുന്നത് 7 . 2 % ആണ്.മിനിമം നിക്ഷേപ തുക വരുന്നത് 100 രൂപ ആണ്.പരമാവധി എത്ര രൂപ വേണമെങ്കിലും നിങ്ങൾക്ക് ഇൻവെസ്റ്റ് ചെയ്യുവാനായി സാധിക്കും.
അഞ്ചുവർഷം ആണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റിന്റെ കാലാവധി.5 വര്ഷം കഴിഞ്ഞാൽ വീണ്ടും അഞ്ചു വര്ഷം കൂടി ഓരോ വർഷവും നിക്ഷേപം വേണമെങ്കിൽ തുടരാം.
ഒരു പോസ്റ്റ് ഓഫീസിൽ നിന്നും മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് എളുപ്പത്തിൽ റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ട്രാൻസഫർ ചെയ്യാം.
സിംഗിൾ ആയോ ജോയിന്റ് ആയോ അക്കൗണ്ട് തുടങ്ങാം.10 വയസിനു മുകളിൽ ഉള്ളവർക്കും അക്കൗണ്ട് തുടങ്ങാം.പത്തു വയസിൽ താഴെ ആണെകിൽ രക്ഷിതാവായി ഒരാളെ ചേർക്കേണ്ടതുണ്ട്.
ഏതെങ്കിലും ഒരു മാസത്തെ അടവ് മുടങ്ങിയാൽ ഓരോ 5 രൂപക്കും 5 പൈസ വീതം ഫൈൻ നൽകേണ്ടതുണ്ട്.
അഞ്ചു വർഷം ആണ് നിക്ഷേപ കാലാവധി എങ്കിലും നിക്ഷേപം തുടങ്ങി ഒരു വർഷം കഴിയുമ്പോൾ 50 % തുക പിൻവലിക്കുവാനുള്ള അവസരവുമുണ്ട്.
അഡ്വാൻസ് ഡെപ്പോസിറ്റിന് റിബേറ്റ് ഉണ്ട്, കുറഞ്ഞത് 6 മാസത്തെ മാസ തവണ എങ്കിലും അഡ്വാൻസ് ആയി നൽകണം , 6 മാസത്തെ അഡ്വാൻസ് തവണകൾ നൽകിയാൽ ഓരോ 100 രൂപക്കും 10 രൂപ റിബേറ്റ് ആയി ലഭിക്കും ,12 മാസത്തെ തവണകൾ ആണ് അഡ്വാൻസ് ആയി നൽകുന്നത് എങ്കിൽ ഓരോ 100 രൂപക്കും 40 രൂപ റിബേറ്റ് ആയി ലഭിക്കും