പിപിഎഫ്, സുകന്യ സമൃദ്ധി യോജന, കിസാൻ വികാസ് പത്ര തുടങ്ങി 9 തരം ചെറുകിട പദ്ധതികൾ പോസ്റ്റ് ഓഫീസ് സേവിങ്സ് ടീമിന്റെ കീഴിൽ ഇന്ത്യ പോസ്റ്റ് നൽകിവരുന്നുണ്ട്. ഈ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് സർക്കാർ കാലാകാലങ്ങളിൽ പരിഷ്കരിക്കാറുണ്ട് . 2020 ഡിസംബർ 31 ന് അവസാനിക്കുന്ന പാദത്തിൽ നാലു മുതൽ 7.6 ശതമാനം വരെയാണ് ഇവയുടെ പലിശ നിരക്ക്.
പബ്ലിക് പ്രൊവിഡൻസ് ഫണ്ട് ആണ് ഏറ്റവും ജനപ്രീതി നേടിയ സ്കീം. 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഇവയ്ക്ക് ഉണ്ടെങ്കിലും നിക്ഷേപകർക്ക് അഞ്ചുവർഷത്തിനുശേഷം ഭാഗികമായി പിൻവലിക്കാൻ ഈ സ്കീമിലൂടെസാധിക്കും. 7.1 ശതമാനം ആണ് ഇവയുടെ പലിശനിരക്ക്. കുറഞ്ഞത് 1000 രൂപയും അതിനുശേഷം 100 രൂപയുടെ ഗുണിതവുമായി പ്രവർത്തിക്കുന്ന കെവിപിയുടെ പരിഷ്കരിച്ച പലിശ നിരക്ക് 6.9 ശതമാനം ആണ്. പെൺകുട്ടികൾക്ക് വേണ്ടിയുള്ള സുകന്യ സമൃദ്ധി യോജന എന്ന പദ്ധതിക്ക് ഇപ്പോൾ 7.6 ശതമാനം വരെ പലിശ നൽകിവരുന്നു. അഞ്ചു വർഷത്തേക്ക് പോസ്റ്റ് ഓഫീസുകൾ പ്രഖ്യാപിക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയുടെ പലിശ ഇപ്പോൾ 6.8 ശതമാനം ആയി മാറി. പോസ്റ്റ് ഓഫീസ് സേവിങ് പദ്ധതിക്ക് ആകട്ടെ ഇപ്പോൾ നാല് ശതമാനമാണ് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്കുള്ള സീരിയൽ സിറ്റിസൺസ് സേവിങ് സ്കീമിന് ഇപ്പോൾ 7.4 ശതമാനമാണ് പലിശ .
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്