പിപിഎഫ് നിക്ഷേപത്തിന് പ്രിയമേറുന്നു
പിപിഎഫ് നിക്ഷേപത്തിന് പ്രിയമേറുന്നു. സമ്പാദ്യങ്ങൾക്കെല്ലാം ജപ്തി വന്നാലും പിപിഎഫ് സ്കീം സുരക്ഷിതമാകുന്നത് എങ്ങനെ?
കേന്ദ്രസർക്കാരിന് കീഴിൽ ആരംഭിച്ചിരിക്കുന്ന പിപിഎഫ് എന്നറിയപ്പെടുന്ന പബ്ലിക് പ്രൊവിഡൻസ് ഫണ്ട് സ്കീമിന് പ്രിയമേറുന്നു. ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് രൂപ മുതൽ പരമാവധി ഒന്നരലക്ഷം രൂപ വരെ ഒരു വർഷത്തിൽ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. പതിനഞ്ചു വർഷത്തിനുശേഷം തിരികെ ലഭിക്കുന്ന നിലവിലെ ഏറ്റവും കൂടുതൽ നിക്ഷേപ ഗ്യാരണ്ടിയുള്ള സ്കീമാണിത്. കൂടാതെ ഈ 15 വർഷത്തിനു ശേഷം രണ്ടു തവണ അഞ്ചു വർഷങ്ങളിലേക്കായി ഈ പദ്ധതി അടവ് തുടരാവുന്നതാണ്. അപ്രകാരം ഒന്നരലക്ഷം രൂപ നിക്ഷേപിച്ച് കൃത്യമായ പലിശ ലഭിക്കുകയാണെങ്കിൽ മെച്യൂരിറ്റി തുകയായി ഏകദേശം 45 ലക്ഷം രൂപയോളം ഒരു വ്യക്തിക്ക് കാലാവധിക്കുശേഷം ലഭിക്കുന്നതാണ്.
മറ്റു നിക്ഷേപ മാർഗ്ഗങ്ങളെക്കാൾ പിപിഎഫിന് പ്രിയമേറാൻ കാരണം,ജപ്തി സംബന്ധമായ നടപടികൾ ഈ സ്കീമിനെ ബാധിക്കുന്നില്ല എന്നത് തന്നെയാണ്. പിപിഎഫ് ഉടമയായ വ്യക്തിക്ക് കടബാധ്യതയോ സെക്യൂരിറ്റി ഡെപ്പോസിറ്റോ കാരണം ജപ്തി നടപടികൾ നേരിടേണ്ടിവന്നാൽ പിപിഎഫിൽ നിക്ഷേപിച്ചിരിക്കുന്ന തുക സുരക്ഷിതമായിതന്നെ അവിടെ നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നതാണ്. ഇതിന് കാരണം ,ഗവൺമെൻറ് സേവിങ് ബാങ്ക് അക്കൗണ്ടിൻ്റെ 1873ൽ പുറത്തിറക്കിയ സെക്ഷൻ 14 എ യിൽ ഇതിനെ സംബന്ധിച്ച് വ്യക്തമായി നൽകിയിട്ടുള്ളതുകൊണ്ടാണ്. എന്നാൽ, ആദായനികുതിവകുപ്പുമായുള്ള പണമിടപാടുകളിൽ പിപിഎഫ് അക്കൗണ്ടുള്ള വ്യക്തി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ഈ അക്കൗണ്ട് അറ്റാച്ച് ചെയ്യാവുന്നതാണ്.
ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN
Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്