Advertisement

ഉൽപ്പാദന മേഖലയിൽ ഇൻസെന്റീവ്സ് നൽകാൻ പദ്ധതിയിട്ട് ഇന്ത്യ​

ഉത്പാദനവുമായി ബന്ധപ്പെട്ട ഇൻസെന്റീവ് പദ്ധതികൾ ഇന്ത്യ ഉടൻ അവതരിപ്പിക്കുമെന്ന് നീതി അയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. ലോക്കൽ ഉൽപാദനം പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 9-10 സെക്ടറുകളിലാവും പദ്ധതി നടപ്പിലാക്കുക. ഫാർമസ്യൂട്ടിക്കൽസ്, മൊബൈൽ ഫോണുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കായി മുൻപ് പിഎൽഐ പദ്ധതി സർക്കാർ നടപ്പാക്കിയിരുന്നു. ​

ഏതൊക്കെ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ആഗോളതലത്തിൽ മത്സരിക്കാൻ തക്ക മത്സരിക്കാൻ തക്കവിധം രാജ്യത്തെ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടൊപ്പംതന്നെ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുകയെന്ന ലക്ഷ്യവും മുന്നിൽ കാണുന്നുണ്ട്. എഫ്ഐസിസിഐ ഒരുക്കിയ വീഡിയോ കോൺഫറൻസിലൂടെയാണ് രാജീവ് കുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ​

സുസ്ഥിര വളർച്ചാ നിരക്ക് കൈവരിക്കാൻ രാജ്യത്തെ സഹായിക്കുന്നതിന് സ്വകാര്യ കമ്പനികൾക്ക് ഇടം നൽകാൻ സർക്കാർ തീരുമാനിക്കുന്നുണ്ട്. ഡൊമസ്റ്റിക് സംരംഭങ്ങൾക്ക് മികച്ച പരിഗണന നൽകുന്നതിനോടൊപ്പം തന്നെ നിലവിലുള്ള നിക്ഷേപകരെ പരിഗണിക്കുമെന്നും കുമാർ കൂട്ടിചേർത്തു.

ഡെയ്‌ലി അപ്‌ഡേറ്റുകള്‍ ഫോണിൽ ലഭിക്കാൻ – JOIN

Disclaimer:ഓരോ പോസ്റ്റുകളും അറിവ് നൽകുന്നതിന് വേണ്ടി ആണ്. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്. നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക. റിസ്ക് നിങ്ങളുടെ മാത്രം ആണ്